Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയെ കരുണയിലാറാടിച്ചു മാതാ അമൃതാനന്ദമയി

വടകര: നീണ്ട 16 വര്‍ഷത്തിനുശേഷം വീണ്ടും വടകര മണ്ണിനെ സാന്നിധ്യംകൊണ്ട് കരുണയിലാറാടിച്ച മാതാ അമൃതാനന്ദമയി അമ്മയുടെ ജീവല്‍സ്പര്‍ശവും, ദര്‍ശന പുണ്ണ്യവും ഏറ്റുവാങ്ങാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് സ്വകാര്യ ബസ്സ്‌ സമരം വകവേക്കാതെ വടകര നാരായണ നഗറില്‍ ഒഴുകിയെത്തിയത്. 6മണിക്ക് അമ്മ വെദിയിലെത്തിയപ്പോഴേക്കും മൈതാനം അമൃതൈശ്വരി മന്ത്രധ്വനിയാല്‍ മുഖരിതമായി.

കണ്ണൂര്‍ പറക്കാനൊരുങ്ങുന്നു; ഇനി മാസങ്ങള്‍ മാത്രം
വേദിയിലെത്തിയ അമ്മയെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി കെ നാണു എം എല്‍ എ, ബി ജെ പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍, പതമ്ശ്രീ മീനാക്ഷിയമ്മ തുടങ്ങിയവര്‍ അമ്മയെ ഹാരാര്‍പ്പണം ചെയ്തു. മഠത്തിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം വേദിയില്‍ നടന്നു.

amma

ഏറാമല, തിക്കൊടി, ചെങ്ങോട്ടുകാവ്‌ തുടങ്ങി 5 പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയായ ജീവാമൃതം, അമൃത സ്വാശ്രയ സംഘങ്ങള്‍ക്കുള്ള മൂലധനവും, വസ്ത്രവും വിതരണം ചെയ്യല്‍ അമലഭാരതം പദ്ധതിയുടെ ഭാഗമായി നിര്‍ധനര്‍ക്കുള്ള ശൌചാലയ നിര്‍മ്മാണത്തിനും അമ്മയുടെ സാന്നിധ്യത്തില്‍ തുടക്കമായി തുടര്‍ന്നു അമ്മയുടെ അനുഗ്രഹ ഭാഷണവും, ഗാനസുധയും, ധ്യാനപരിശീലനവും ദര്‍ശനവും ആരംഭിച്ചു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+