കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ പറക്കാനൊരുങ്ങുന്നു; പ്രവാസികള്‍ക്ക് ഓണത്തിന് നാട്ടില്‍ വിമാനമിറങ്ങാം

  • By അന്‍വർ സാദത്ത്
Google Oneindia Malayalam News

കണ്ണൂര്‍: ട്രാഫിക് കുരുക്കുകളില്‍ കുടുങ്ങി നാലും അഞ്ചു മണിക്കൂര്‍ നേരം യാത്ര ചെയ്ത് കോഴിക്കോടും മംഗളുരുവിലുമുള്ള വിമാനത്താവളങ്ങളിലെത്തിയിരുന്ന പ്രവാസികള്‍ അത്യാഹ്ലാദത്തില്‍. നാലോ അഞ്ചോ മാസങ്ങള്‍ക്കകം കണ്ണൂരില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രാ ക്ലേശങ്ങള്‍ക്ക് അറുതിയാകുകയാണ്.

റഡാര്‍ പരിശോധനയ്ക്കുള്ള പരീക്ഷണപ്പറക്കല്‍ വിജയകരം; സെപ്തംബറിന് മുമ്പ് കണ്ണൂർ വിമാനത്താവളം സജ്ജമാകും
പ്രവാസികള്‍ ഏറെയുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് ഇനി വിമാനത്താവളത്തിലെത്തുക ബുദ്ധിമുട്ടേറിയ കാര്യമാകില്ല. കണ്ണൂര്‍ ജില്ലക്കാര്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്താം. ആഭ്യന്തര യാത്രകളുള്‍പ്പെടെ സപ്തംബറിനുള്ളില്‍ വിമാനത്താവളമെന്ന സ്വപ്‌നം പൂര്‍ണമായും പൂവണിയുമെന്നാണ് കിയാല്‍ എംഡി പി ബാലകിരണ്‍ പറയുന്നത്.

 hqdefault-

കഴിഞ്ഞദിവസം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദിശാനിര്‍ണയ പരീക്ഷണപ്പറക്കല്‍ വിജയമായതോടെ ലോക വ്യോമയാന ഭൂപടത്തില്‍ കോഴിക്കോടിനും മംഗളുരുവിനുമിടയില്‍ കണ്ണൂരിന്റെയും സ്ഥാനം അടയാളപ്പെടുത്തി. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഫിബ്രവരി അവസാനം ആകുമ്പോഴേക്കും പൂര്‍ണ സജ്ജമാകും.

കണ്ണൂര്‍ വിമാനത്താവളം: സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ വിമാന കമ്പനികള്‍കണ്ണൂര്‍ വിമാനത്താവളം: സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ വിമാന കമ്പനികള്‍

അവസാനവട്ട മിനുക്കുപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കവെ ലൈസന്‍സുകള്‍ക്കായുള്ള അപേക്ഷകളും നല്‍കിത്തുടങ്ങിയിട്ടുണ്ട്. തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ വിമാനത്താവള നിര്‍മാണത്തിന് തടസങ്ങളൊന്നുമില്ല. സപ്തംബറില്‍ ഗള്‍ഫുനാടുകളില്‍ നിന്നടക്കമുള്ളവര്‍ക്ക് കണ്ണൂരില്‍ വിമാനമിറങ്ങാന്‍ കഴിഞ്ഞേക്കും. അങ്ങനെയെങ്കില്‍ ഈ ഓണത്തിന് അവധിക്കെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍തന്നെ വിമാനമിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

English summary
Calibration test flight at Kannur airport successful; gearing up for September launch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X