മാതാ അമൃതാനന്ദമയിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ; ഇനി 40 സുരക്ഷാഭടന്മാരുടെ കാവല്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആത്മീയ നേതാവ് മാതാ അമൃതാനന്ദമയിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിലും സുരക്ഷയ്ക്കായി 40 സിആര്‍പിഎഫ് ജവാന്‍മാരെയാണ് നിയോഗിക്കുക. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും അമൃതാനന്ദമയിക്കൊപ്പമുണ്ടാകും.

അമൃതാനന്ദമയിക്ക് സുരക്ഷയുടെ ഭാഗമായി രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ യോഗ ഗുരു ബാബാ രാംദേവും ഇസെഡ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്നു.

mata-amritanandamayi

കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് നേരത്തെ സുരക്ഷ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇവര്‍ പിന്നീട് സുരക്ഷ നിരസിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനും ആഭ്യന്തര മന്ത്രാലയം സുരക്ഷ നല്‍കുന്നുണ്ട്.


English summary
Mata Amritanandamayi to get 'Z' category VIP cover
Please Wait while comments are loading...