Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് നായശല്യം; സ്ഥിതി ഗുരുതരമെന്ന് എംബി രാജേഷ്; നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കണ്ണൂര്‍: തെരുവ് നായ ശല്യം കാരണം സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് 30 സെന്ററുകള്‍ സജ്ജമാണ് എന്ന് എം ബി രാജേഷ് അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ കര്‍മപദ്ധതി തയാറാക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജന പങ്കാളിത്തത്തോടെ തെരുവ് നായ പ്രതിസന്ധിക്ക് പ്രശ്‌ന പരിഹാരം കാണാനാണ് ശ്രമം എന്നും നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം ബി രാജേഷ്. തെരുവ് നായ ശല്യത്തിന്റെ കാര്യത്തില്‍ ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ ചില ഏകോപിതമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1

152 ബ്ലോക്കുകളില്‍ എ ബി സി സെന്ററുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ 30 സെന്ററുകള്‍ സജ്ജമായി കഴിഞ്ഞിട്ടുണ്ട് എന്നും എം ബി രാജേഷ് പറഞ്ഞു. വളര്‍ത്ത് നായ്ക്കളുടെ കാര്യത്തില്‍ ലൈസന്‍സിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടക്കുന്നുണ്ട് എന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

2

ഇനി അടിയന്തരമായി ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതഗതികള്‍ ഗുരുതരമാണ് എന്നും മന്ത്രി പറഞ്ഞു. നാളെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ വിശദമായ കര്‍മപരിപാടി ആവിഷ്‌കരിക്കും എന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

3

നാളെ ഉന്നതതല യോഗം ചേരുന്നുണ്ട്. തെരുവു നായകളുടെ വന്ധ്യംകരണം തടസപ്പെട്ടത് കോടതി ഉത്തരവ് വന്നത് കൊണ്ടാണ്ട് എന്നും എം ബി രാജേഷ് പറഞ്ഞു. വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ഇതുവരെയുള്ള പദ്ധതികള്‍ നടപ്പാക്കിയതിനെ പറ്റിയുള്ള വിലയിരുത്തലുകള്‍ ഉണ്ടാവുമെന്നും എം ബി രാജേഷ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

4

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ

ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ അടക്കം ജനകീയ പങ്കാളിത്തോടെ കര്‍മപദ്ധതിക്ക് രൂപം നല്‍കാനാണ് ആലോചിക്കുന്നത് എന്നും എം ബി രാജേഷ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്ത് നിരവധി പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. കടിയേറ്റവരില്‍ ചിലര്‍ മരിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+