കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വടിയും കല്ലുമായി നിൽക്കുന്ന അക്രമികളുടെ ഇടയിലേക്ക് ചെന്നു നോക്കു'മറുപടിയുമായി മീഡിയവണ്‍ കാമറാമാന്‍

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: മുസ്ലീം ഐഡന്‍റിറ്റി വെളുപ്പെടിത്തിയാണ് ദില്ലിയിലെ മുസ്ലീം കലാപകാരികള്‍ക്കിടയില്‍ നിന്നും മീഡിയ വണ്‍ മാധ്യമ സംഘം രക്ഷപ്പെട്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ സംഘപരിവാര്‍ അനുകൂല സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കലാപത്തിനിടയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മാധ്യമ സംഘത്തിന്‍റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രചരണം. എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി ചാനല്‍ റിപ്പോര്‍ട്ടര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. അമിത്ഷായുടെ ചെരിപ്പ് തിന്ന് ജീവിക്കുന്ന മാധ്യമ മുതലാളിമാരുടെ കൂലിപ്പടയാളികള്‍ക്കു കിട്ടേണ്ടത് ജനം ഞങ്ങള്‍ക്ക് തന്നുവെന്നായിരുന്നു റിപ്പോര്‍ട്ടറായ റഷീദുദ്ധീന്‍ പറഞ്ഞത്.

ഇപ്പോഴിതാ മതം വെളുപ്പെടുത്തേണ്ടി വന്ന സാഹചര്യം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കാമറാമാന്‍ പിഎം ഷാഫി. ഫേസ്ബുക്കിലൂടെയാണ് പ്രചരണങ്ങള്‍ക്ക് ഷാഫി മറുപടി നല്‍കിയത്. പോസ്റ്റ് വായിക്കാം

 ജാതിയും മതവുമല്ല

ജാതിയും മതവുമല്ല

ഞാൻ പി എം ഷാഫി, മനുഷ്യനാണ്, മാധ്യമപ്രവർത്തകനാണ്
നാല് കൊല്ലം മുൻപാണ് ഡൽഹി മീഡിയ വണ്ണിൽ ക്യാമറമാനായി ജോലി തുടങ്ങുന്നത്. ഈ സമയത്തെ മാധ്യമ പ്രവർത്തനത്തിനിടയിൽ മനസിനെ കീറിമുറിക്കുന്ന പലതരത്തിലുള്ള സംഭവങ്ങൾ എന്റെ ക്യാമറ കണ്ണിൽ പതിഞ്ഞിട്ടുണ്ട്. അതിന്റെ ഒന്നും അടിസ്ഥാനം ജാതിയും മതവുമല്ല. വേദനയിലേക്കും പ്രയാസങ്ങളിലേക്കുമാണ് ഇന്നേ വരെ ഞാൻ ക്യാമറ തുറന്നു വച്ചത്.

 മനുഷ്യത്വം മാത്രമായിരുന്നു

മനുഷ്യത്വം മാത്രമായിരുന്നു

ഇന്ത്യൻ പ്രെസ്സ് ക്ലബ്ബിന്റെ മികച്ച ക്യാമറാമാനുള്ള അവാർഡ് എനിക്ക് നേടിത്തന്ന ദൃശ്യങ്ങൾ തെരുവിലെ അനാഥമായ കുഞ്ഞുങ്ങളുടെ ജീവിതം ഒപ്പിയെടുത്തതിനാണ്. അവിടെ മാനദണ്ഡം മനുഷ്യത്വം മാത്രമായിരുന്നു. ജോലിയിൽ മാത്രമല്ല ജീവിതത്തിലും നല്ല മനുഷ്യനായിട്ടാണ് ഇത്രയും കാലവും ജീവിച്ചതും. എത്രതന്നെ നിങ്ങൾ ചാപ്പകുത്താൻ ശ്രമിച്ചാലും ഞാൻ മനുഷ്യനായിത്തന്നെ തുടരും.

 വ്യാജ വാർത്തക്ക് മറുപടി

വ്യാജ വാർത്തക്ക് മറുപടി

കഴിഞ കുറച്ചു ദിവസങ്ങളായി ഡൽഹിൽ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ . സഹജീവി ആണെന്നുള്ള പരിഗണന പോലുമില്ലാതെ നികൃഷ്ട ജീവികളെപോലെ മനുഷ്യനെ തല്ലി കൊല്ലുന്ന കാഴ്ചയാണ് ഡൽഹിയിലെ ഓരോ തെരുവുകളിലും ദൃശ്യമാകുന്നത്. മനുഷ്യൻ എന്ന നിലയിൽ മനസ് തന്നെ തകർന്നു പോകുന്നു കാഴ്ചകൾക്കാണ് ദിവസേനെ സാക്ഷ്യത്തം വഹിക്കുന്നത്. ഇതിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ കാരണം കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയിൽ എന്നെയും എന്റെ സ്ഥാപനത്തെയും കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തക്ക് മറുപടി ആയിട്ടാണ്.

 ജീവന്റെ വില മുതലെടുക്കുകയാണ്

ജീവന്റെ വില മുതലെടുക്കുകയാണ്

മിനിറ്റുകൾ കൊണ്ട് നിറം മാറുന്ന ഡൽഹിലെ തെരുവുകളിൽ നിന്ന് ജീവൻ പണയം വച്ചാണ് ഓരോ കാഴ്ചയും ജനങ്ങളിലേക്ക് എത്തിക്കുന്നത്. മറ്റു ചിലർ ജാതിയുടെയും മതത്തിന്റെയും പേരിൽ ഞങ്ങളുടെ ജീവന്റെ വില മുതലെടുക്കുകയാണ്. മതം പറഞ്ഞു രക്ഷപെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ അസഹനീയമായ വേദനയാണ് ഉണ്ടായത്.

 എന്റെ മതമല്ല എന്റെ ഐഡന്റിന്റി എന്നാണ്

എന്റെ മതമല്ല എന്റെ ഐഡന്റിന്റി എന്നാണ്

ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ വാർത്തകൾ പടച്ചുവിടുന്ന സഹപ്രവർത്തകരോട് വയനാട്ടിലെ സാധാരണ നാട്ടിൻ പുറത്തുകാരനായ എനിക്ക് പറയാനുള്ളത്, എന്റെ മതമല്ല എന്റെ ഐഡന്റിന്റി എന്നാണ്. ഡൽഹിൽ നടക്കുന്ന അക്രമങ്ങളെ സ്വതന്ത്രമായി ജനങ്ങളിൽ എത്തിക്കണം. അല്ലാതെ സത്യങ്ങൾ തുറന്നു കാട്ടുന്നവരെ വിമർശിക്കുകയും അവരെ ജാതി യുടെയും മതത്തിന്റെയും പേരിൽ വിമർശിക്കുകയല്ല വേണ്ടത്.

 ദുരനുഭവം എല്ലാവരും അറിയണം

ദുരനുഭവം എല്ലാവരും അറിയണം

എനിക്കും സ്ഥാപനത്തിനുമെതിരെ വ്യാജ വാർത്ത പടച്ചു വിടുന്നവരുടെ ശ്രദ്ധക്കായി....വടിയും കല്ലുമായി നിൽക്കുന്ന അക്രമികളുടെ ഇടയിലേക്ക് ഒന്ന് ചെന്നു നോക്കു. അപ്പോൾ അറിയാം. ജാതിയും മതവും വ്യാജ പ്രചാരകരായ നിങ്ങൾക്കാണ് ആവശ്യം. അതിനു വേണ്ടി ഞങ്ങളെ മുതലെടുക്കേണ്ട. വീഡിയോയുടെ ഒരു കഷ്ണം മുറിച്ചെടുത്തു വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ ഓർക്കണം നിങ്ങളെ പോലെ മനസാക്ഷി പണയം വെച്ചു സത്യങ്ങൾക്കു നേരെ ഞങ്ങൾക്കു കണ്ണടക്കാൻ ആകില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം എല്ലാവരും അറിയണം.

 കുറെ ആളുകൾ തടഞ്ഞു

കുറെ ആളുകൾ തടഞ്ഞു

ലൈവ് കൊടുത്തിട്ട് മറ്റൊരു സ്ഥലത്തേക്കു പോകുകയായിരുന്നു. ഞങ്ങൾ റിപ്പോര്ട്ടിംഗ് സംഘം. മുന്നോട്ട് പോയപ്പോൾ ഇന്ത്യ ടുഡേയുടെ മാധ്യമ പ്രവർത്തകരെ കണ്ടു. അങ്ങോട്ട്‌ ഒറ്റയ്ക്ക് പോകരുതെന്നും പ്രശ്നമാണെന്നും ഗ്രുപ്പ് ആയിട്ട് പോകുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു. എന്നാൽ എന്തോ സംഭവിക്കട്ടെ എന്നു പറഞ്ഞു രണ്ടും കൽപ്പിച്ച് ഞാനും റിപ്പോർട്ടറും അങ്ങോട്ടേക്ക് പോകുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ ഞങ്ങളെ കുറെ ആളുകൾ തടഞ്ഞു.

 ഐഡന്‍റിറ്റി കാര്‍ഡ് കാണിച്ചു

ഐഡന്‍റിറ്റി കാര്‍ഡ് കാണിച്ചു

ഭാഗ്യവശാല് ഈ സമയം ഒരാൾ ഞങ്ങളെ പിന്തുണച്ച് മുന്നോട്ട് വന്നു. ഞങ്ങൾ പ്രശ്നക്കാർ അല്ലെന്നും ഒന്നും ചെയ്യരുതെന്നും അയാൾ പ്രതിഷേദക്കാരോട് പറഞ്ഞു. കൂട്ടത്തിലൊരാള് എന്നെ സ്കൂട്ടറിൽ കയറ്റി സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാനായി കയറ്റി കൊണ്ട് പോയി. വണ്ടിയിൽ പോകുന്നതിനിടെ ഒരു ഗ്രുപ്പ് ആളുകൾ ഞങ്ങളുടെ ബൈക്ക് തടഞ്ഞു. ഐഡന്റിറ്റി കാർഡ് പരിശോധിച്ചു.

 കാര്യങ്ങൾ അതിവേഗം മാറി

കാര്യങ്ങൾ അതിവേഗം മാറി

തുടർന്ന് ഇവർ എനിക്ക് നേരെ വരുകയായിരുന്നു. നിങ്ങൾ മോദിയുടെ മാധ്യമപ്രവർത്തകർ ആണെന്നും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തെറ്റിക്കാൻ വേണ്ടിയാണു ഇങ്ങോട്ട് വന്നതെന്നും അവർ പറയുന്നുണ്ടായിരുന്നു. അവിടുത്തെ അന്തരീക്ഷം നിമിഷങ്ങൾക്കകം വഷളാകുകയായിരുന്നു. ജീവൻ തന്നെ അപകടത്തിൽ ആകുന്ന നിലയിലേക്ക് കാര്യങ്ങൾ അതിവേഗം മാറി.

 മതം പറഞ്ഞത് സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയല്ല

മതം പറഞ്ഞത് സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയല്ല

വീണ്ടും മുസ്ലിം വിരുദ്ധ വാർത്തയാണ് പോകുന്നതെന്ന് പറഞ്ഞ് അവർ ക്യാമറയും അതിലുള്ള ദൃശ്യങ്ങളും മായ്ക്കാൻ ശ്രമിച്ചു. ജീവൻ തന്നെ അപകടത്തിലാകുന്ന ഒരു നിലയിലേക്ക് കാര്യങ്ങൾ പോകുകയായിരുന്നു. തുടർന്ന് ഞാനും നിങ്ങളെ പോലെ മുസ്ലിം ആണെന്നും. ഞങ്ങൾ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിൽ തെറ്റിക്കുന്നതുപോലുള്ള വ്യാജ വാർത്തകൾ കൊടുക്കാൻ അല്ല വന്നതെന്നും അവരെ പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു. അല്ലാതെ ചില മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കും പോലെ മതം പറഞ്ഞത് സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയല്ല.
മനുഷ്യരെ പേരിനൊപ്പമുള്ള മതം നോക്കി അളക്കുന്ന നികൃഷ്ട ചിന്തയോട് നല്ല നമസ്ക്കാരം പറഞ്ഞ് നിർത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Media one camera man about Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X