കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹർജിയിൽ ഇടക്കാല ഉത്തരവ് ഇല്ല.. വിധി പറയുന്നത് മറ്റി

Google Oneindia Malayalam News

ദില്ലി; കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വാദം പൂർത്തിയായി.വിധി പറയാൻ മാറ്റി.

മീഡിയാ വണ്ണിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹാജരായത്. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് ദവെ ഹൈക്കോടതിയിൽ വാദിച്ചു. അതേസമയം എന്തുകൊണ്ട് നിരോധനം ഏർപ്പെടുത്തിയെന്നതിനുള്ള വിശദാംശങ്ങൾ അടങ്ങിയ രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ചൊവ്വാഴ്ച വെരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

5-media-one-3-1583517825-jpg-pagespeed-ic-e3eraubpmg-1583555478-1644494651.jpg Gallery Links

ജനുവരി 31നാണു കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ ലൈസന്‍സ് പുതുക്കാനാവില്ലെന്നു സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇതിനെതിരായി ചാനല്‍ മാനേജ്‌മെന്റ് അന്നു തന്നെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു സ്റ്റേ ചെയ്തു. ഫെബ്രുവരി രണ്ടിനു ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ഇടക്കാല ഇത്തരവിന്റെ കാലാവധി ഫെബ്രുവരി ഏഴുവരെ നീട്ടി.

Recommended Video

cmsvideo
മീഡിയാ വൺ ചാനലിന് പൂട്ട്, സംപ്രേഷണം നിർത്തി

8 ന് ഹർജി വീണ്ടും പരിഗണിച്ച ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച വിവിധ ഫയലുകൾ പരിശോധിച്ചുവെന്ന് പറഞ്ഞ കോടതി മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഫയലുകളില്‍ നിന്നും കാണാന്‍ സാധിച്ചതായി അറിയിച്ചു. അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്ലിയറൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ചാനൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി.

English summary
Media One channel ban; Verdict later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X