ഒരു വർഷം നേരത്തെ തിരഞ്ഞെടുപ്പിനായി മോദി!ബംഗാളിൽപ്രതീക്ഷ നഷ്ടപ്പെട്ട സിപിഎം കേരളത്തിൽ ഒരുക്കം തുടങ്ങി

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഒരു വർഷം നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിയും നരേന്ദ്രമോദിയും തയ്യാറെടുക്കകയാണോ? ഈ ചോദ്യത്തിന് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് വ്യക്തമായ ഉത്തരമില്ലെങ്കിലും അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

ജിഎസ്ടി; മലയാളികൾക്ക് നേരിയ ആശ്വാസം! സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണവില കുറയ്ക്കാൻ തീരുമാനം...

അടുത്തിടെ നടന്ന വിവിധ നിയമസഭ തിരഞ്ഞെടുപ്പുകളിലെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഒരു വർഷം നേരത്തെ ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് പോകുമെന്നാണ് സിപിഎം കണക്കുക്കൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും, തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകരുടെ യോഗം നടന്നുവരികയാണെന്ന് മാതൃഭൂമിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മണ്ഡലാടിസ്ഥാനത്തിൽ യോഗങ്ങൾ...

മണ്ഡലാടിസ്ഥാനത്തിൽ യോഗങ്ങൾ...

അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി പ്രവർത്തകരുടെ യോഗങ്ങൾ വിളിച്ചുകൂട്ടിയിരിക്കുന്നത്.

ബൂത്തിന്റെ ചുമതല...

ബൂത്തിന്റെ ചുമതല...

ഓരോ മണ്ഡലത്തിലെയും ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, എന്നിവർക്ക് പുറമേ ബൂത്ത് സെക്രട്ടറിമാരും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഒരോ ബൂത്തിന്റെയും ചുമതല ഏൽപ്പിക്കലും അനുബന്ധ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ നടക്കുന്ന യോഗങ്ങളിലെ പ്രധാന വിഷയം.

വോട്ടർപ്പട്ടികയിൽ പേരു ചേർക്കൽ...

വോട്ടർപ്പട്ടികയിൽ പേരു ചേർക്കൽ...

ബൂത്ത് അടിസ്ഥാനത്തിൽ വീടുകളുടെ എണ്ണം കണക്കാക്കി സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. നിലവിൽ വോട്ടർപ്പട്ടികയിൽ പേരു ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദേശം.

നേതാക്കളുടെ ഗൃഹസന്ദർശനവും...

നേതാക്കളുടെ ഗൃഹസന്ദർശനവും...

വോട്ടർപ്പട്ടികയിൽ പേരു ചേർക്കലും, അപാകതകൾ പരിഹരിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. മണ്ഡലതല യോഗങ്ങൾക്ക് മുൻപ് സിപിഎം നേതാക്കൾ ഗൃഹസന്ദർശനവും നടത്തിയിരുന്നു.

കേരളത്തിന് പ്രത്യേക നിർദേശം...

കേരളത്തിന് പ്രത്യേക നിർദേശം...

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലുള്ളതിനെക്കാൾ സീറ്റ് വർദ്ധിപ്പിക്കണമെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിർദേശം. നിലവിലെ സാഹചര്യത്തിൽ ബംഗാളിൽ നിന്നും വലിയ പ്രതീക്ഷയില്ലാത്തതിനാൽ കേരളത്തിൽ നിന്നും പരമാവധി സീറ്റുകൾ നേടാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

സിപിഎം കണക്കുക്കൂട്ടൽ...

സിപിഎം കണക്കുക്കൂട്ടൽ...

അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിന്റെ അടിസ്ഥാനത്തിൽ മോദി സർക്കാർ ഒരു വർഷം നേരത്തെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നാണ് സിപിഎം കണക്കുക്കൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സിപിഎം ആരംഭിച്ചിരിക്കുന്നത്.

ആകെ ഒമ്പത് സീറ്റ്...

ആകെ ഒമ്പത് സീറ്റ്...

ലോക്സഭയിൽ ആകെ ഒമ്പത് സീറ്റ് മാത്രമാണ് സിപിഎമ്മിനുള്ളത്. മികച്ച പ്രവർത്തനങ്ങളിലൂടെ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

English summary
media report; cpim is preparing for next loksabha election.
Please Wait while comments are loading...