എസ്ഡിപിഐ നേതാവ് കെസി നസീറിനെ ചോദ്യം ചെയ്യും! നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളും പരിശോധിക്കുന്നു...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ഹാദിയ കേസിൽ ഷെഫിൻ ജഹാന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ കെസി നസീറിനെ പോലീസ് ചോദ്യം ചെയ്യും. ഇതേ കേസിൽ ഹാജരായ സർക്കാർ അഭിഭാഷകൻ നാരായണനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പോലീസ് നടപടിയെന്ന് ജന്മഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ അഭിഭാഷകനായ നാരായണൻ കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.

ഭർത്താവിനെ കാണുമെന്ന് ഹാദിയ; കൂട്ടുകാരികൾ ചതിച്ചതെന്ന് അമ്മ, ഷെഫിൻ ഒരു തീവ്രവാദി....

ജോലിക്ക് കയറാതെ അവധിയിൽ പോയി! കലക്ടർ ബ്രോ ഇനി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി...

ഹാദിയ കേസിലെ ഹൈക്കോടതി വിധിക്ക് കാരണം സർക്കാർ അഭിഭാഷകന്റെ നിലപാടാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി മുഴക്കിയത്. കെസി നസീർ അടക്കമുള്ള നിരവധി പേർ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയെന്നും നാരായണന്റെ പരാതിയിൽ പറയുന്നുണ്ട്.

എസ്ഡിപിഐ നേതാവ്...

എസ്ഡിപിഐ നേതാവ്...

എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവും അഭിഭാഷകനുമായ കെസി നസീർ, വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു. ഹാദിയ കേസിൽ ഷെഫിൻ ജഹാന്റെ വക്കാലത്ത് ഏറ്റെടുത്തതോടെയാണ് കെസി നസീർ വാർത്തകളിലിടം നേടിയത്. ഈ കേസിൽ ഷെഫിൻ ജഹാന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായതും വാദിച്ചതും അദ്ദേഹമായിരുന്നു.

പരാതി...

പരാതി...

കെസി നസീർ അടക്കമുള്ളവർ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് സർക്കാർ അഭിഭാഷകനായ നാരായണനാണ് പോലീസിൽ പരാതി നൽകിയത്. ഹാദിയ കേസിലെ ഹൈക്കോടതി വിധിക്ക് കാരണം സർക്കാർ അഭിഭാഷകന്റെ നിലപാടാണെന്ന് ആരോപിച്ചായിരുന്നത്രേ ഭീഷണി മുഴക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാരായണൻ ഡിജിപിക്ക് നേരിട്ട് പരാതി നൽകുകയും, ഡിജിപിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് കേസെടുക്കുകയും ചെയ്തു.

ചോദ്യം ചെയ്യും....

ചോദ്യം ചെയ്യും....

പി നാരായണന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകനായ കെസി നസീറിനെ പോലീസ് ചോദ്യം ചെയ്യുമെന്ന് ജന്മഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെസി നസീർ ഹാദിയ വിഷയത്തിൽ പ്രകോപനപരമായ പ്രസ്താവനകളും ഭീഷണി മുഴക്കുന്നതും തുടരുകയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജന്മഭൂമിയുടെ വാർത്തയിൽ പറയുന്നു.

വിവരങ്ങൾ തേടുന്നു...

വിവരങ്ങൾ തേടുന്നു...

നസീറിനെ കൂടാതെ നിരവധി ആളുകൾ നാരായണനെതിരെ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഇവരുടെയെല്ലാം ഫേസ്ബുക്ക് അക്കൗണ്ടുകൾ പോലീസ് നിരീക്ഷിക്കുകയാണെന്നും, ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഫേസ്ബുക്ക് അധികൃതർക്ക് കത്തയച്ചിട്ടുണ്ടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary
media report;police will be interrogate kc naseer.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്