കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം ഒഡിഷയില്‍; പര്യടനം ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു. ഇന്ന് മാധ്യമസംഘം ഒഡിഷയിലെത്തി ആറ് ദിവസം നീണ്ടു നില്‍ക്കുന്ന മാധ്യമ പര്യടനത്തില്‍ കേരളത്തില്‍ നിന്നുള്ള 10 മാധ്യമപ്രവര്‍ത്തകരാണ് ഉള്ളത്.

ട്രംപ് തോറ്റിടത്ത് ജയിക്കാന്‍ മോദി-ഷി നേതാക്കള്‍; സമ്മതം മൂളി പുടിനും; ഫോര്‍മുല മാറുന്നു
ട്രംപ് തോറ്റിടത്ത് ജയിക്കാന്‍ മോദി-ഷി നേതാക്കള്‍; സമ്മതം മൂളി പുടിനും; ഫോര്‍മുല മാറുന്നു

വണ്‍ഇന്ത്യ മലയാളത്തെ നിന്ന് പ്രൊഡ്യൂസര്‍ മിനുഷയും സംഘത്തിന്റെ ഭാഗമാണ്. പിഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആതിര തമ്പി ഐഐഎസ്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ശ്രീമതി നിഖിത ഐഎഎസ് എന്നിവര്‍ മാധ്യമ സംഘത്തെ അനുഗമിക്കുന്നുണ്ട്. ഒഡിഷയുടെ ചരിത്രവും പൈതൃകവും തൊട്ടറിയുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വികസന മുന്നേറ്റങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഈ പര്യടനത്തിന്റെ പ്രധാന ലക്ഷ്യം.

media tour

ഒഡിഷയിലെത്തുന്ന സംഘം രഘുരാജ്പൂര്‍ യുനെസ്‌കോ പൈതൃക കരകൗശല ഗ്രാമം, പുരി ശ്രീ ജഗന്നാഥ ക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, പിപിലി ആപ്ലിക് വര്‍ക്ക് ഗ്രാമം, ലിംഗരാജ് ക്ഷേത്രം, നാല്‍കോ (NALCO) ആസ്ഥാനം, ഐസിഎംആര്‍-ആര്‍എംആര്‍സി (ICMR-RMRC), വേള്‍ഡ് സ്‌കില്‍ സെന്റര്‍, ഖണ്ഡഗിരി-ഉദയഗിരി ഗുഹകള്‍ എന്നിവ സന്ദര്‍ശിക്കും. പൈതൃക കാഴ്ചകള്‍ക്ക് പുറമെ, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായ 'ഒഡിഷ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി'യും സ്റ്റേറ്റ് റിലീഫ് കമ്മീഷണറുടെ ഓഫീസും സംഘം വിലയിരുത്തും.

ബുധനാഴ്ച വരെ സ്വര്‍ണ വില താഴേക്ക് തന്നെ..!? അതിന് ശേഷം സംഭവിക്കാന്‍ പോകുന്നത് ഇത്
ബുധനാഴ്ച വരെ സ്വര്‍ണ വില താഴേക്ക് തന്നെ..!? അതിന് ശേഷം സംഭവിക്കാന്‍ പോകുന്നത് ഇത്

ഒഡിഷ ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍, ഭുവനേശ്വര്‍ പി.ഐ.ബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുമായി മാധ്യമസംഘം കൂടിക്കാഴ്ച നടത്തും. ഒഡിഷയുടെ വികസന പദ്ധതികള്‍, ചരിത്ര-സാംസ്‌കാരിക പൈതൃകം, ദുരന്ത നിവാരണ രംഗത്തെ മികച്ച മാതൃകകള്‍, പ്രമുഖ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവ നേരിട്ടു കണ്ടുമനസിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പഠനാനുഭവങ്ങളുടെ പുതിയ അറിവുകളുമായി സെപ്റ്റംബര്‍ 18-ന് സംഘം തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+