'നമുക്ക് വോട്ടാണ് വേണ്ടത്'; 'ബിജെപിക്കാരെ പോയി കാണാനും തയ്യാർ'; -പിഎംഎ സലാമിന്റെ ശബ്ദരേഖ വെളിയിൽ
'നമുക്ക് വേട്ടാണ് വേണ്ടത്'; 'ബിജെപിക്കാരെ പോയി കാണാനും തയ്യാർ'; -പിഎംഎ സലാമിന്റെ ശബ്ദരേഖ വെളിയിൽ
തിരുവനന്തപുരം: മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ ശബ്ദരേഖ പുറത്ത്. വോട്ട് കിട്ടാന്‍ ബിജെപിക്കാരെ പോയി കാണാനും തയ്യാറാണെന്ന് പറയുന്ന ശബ്ദ രേഖയാണ് വെളിയിലായത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ പി എം എ സലാം മുസ്ലീം ലിഗ് പ്രവര്‍ത്തകനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. പ്രമുഖ മാധ്യമമായ റിപ്പോർട്ടർ ചാനലാണ് ഇക്കാര്യം പുറത്ത് വിട്ടത്.
പാര്‍ട്ടിക്ക് വോട്ടാണ് വേണ്ടത്. ബി ജെ പിക്കാര്‍ മുസ്ലീം ലീഗിന് വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെ പോയി കാണും. ഇതിന് തയ്യാറാണ്. ഈ ഫോണ്‍ സംഭാഷണ രേഖയാണ് പുറത്തായത്. ഇത് പിഎംഎ സലാമാണ് പറയുന്നത്.

'നമുക്ക് വേട്ടാണ് വേണ്ടത്. അതിന് അവര്‍ ബൂത്ത് കമ്മിറ്റിയാണോ, മണ്ഡലം കമ്മിറ്റിയാണോ എന്നതൊന്നും പ്രശ്‌നമല്ല. നമുക്ക് വോട്ട് വേണം. അങ്ങനെയാവുമ്പോള്‍ വോട്ട് ചെയ്യാന്‍ താല്‍പര്യം ഉള്ളവരെ പോയി കാണണം. ബി ജെ പിക്കാര്‍ നമുക്ക് വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ ആ ബിജെപിക്കാരെ പോയി കാണാന്‍ തയ്യാറാണ്.' പിഎംഎ സലാമിന്റെ ഫോണ്‍സംഭാഷണത്തിന്റെ ഉള്ളടക്കം ഇങ്ങനെ.....
അതേ സമയം, ഇത് ആരോട് പറഞ്ഞതാണെന്ന് കൃത്യമായി അറിയാൻ സാധിച്ചിട്ടില്ല. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രാദേശിക നേതാവുമായി സംസാരിക്കുന്നതിന്റെ ശബ്ദ രേഖയാണിതെന്നാണ് സൂചന. അതേ സമയം ഇത് മുസ്ലീം ലീഗ് നിലപാടല്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത് കോ-ലി-ബി സഖ്യത്തിന്റെ വ്യക്തമായ തെളിവാണെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ വ്യക്തമാക്കി.
ലീഗ് സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഡ്വ. നൂര്‍ബിന റഷീദ് പന്ത്രണ്ടായിരം വോട്ടിനാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ പിന്നിലായിരുന്ന ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി അവസാനഘട്ടത്തില്‍ ലീഗ് സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടി സംവിധാനങ്ങളെ മറി കടന്ന് ചില യോഗങ്ങള്‍ സലാമിന്റെ നേതൃത്വത്തില്‍ അന്ന് മണ്ഡലത്തില്‍ നടന്നിരുന്നു. ഇതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്ടിങ് ജനറല്‍ സെക്രട്ടറിയുടെ ഈ പ്രതികരണം.
വിഷയത്തില്‍ പ്രതികരണം തേടി പി.എം.എ സലാമിന്റെ വിളിച്ചെങ്കിലും ശബ്ദ സന്ദേശം മുഴുവനായി പുറത്തു വിടണം എന്നായിരുന്നു മറുപടി. വോട്ടിന് വേണ്ടി ബി.ജെ.പിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന ലീഗ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിൽ ആക്കുന്നതാണ്. ബി.ജെ.പി രാഷ്ട്രീയത്തിന് എതിരെ ശക്തമായ പോരാട്ട രംഗത്തുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. സി.പി.എമ്മും സര്‍ക്കാറും ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലീഗ് ആരോപണം ഉയര്‍ത്താറുണ്ട്.
അതേ സമയം, സലാമിന്റെ ശബ്ദ സന്ദേശം സി.പി.എം ആയുധമാക്കും എന്ന് ഉറപ്പായ സാഹചര്യത്തില്‍ വിഷയം എങ്ങിനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയിലാണ് ലീഗ് നേതാക്കള്‍. എം.കെ മുനീര്‍ എം.എല്‍.എയാണ് കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് സൗത്തില്‍ മത്സരിച്ചിരുന്നത്. ബി.ജെ.പിക്ക് പോകേണ്ട വോട്ടുകള്‍ അക്കാലത്ത് തന്നെ മുനീറിന് ലഭിക്കാറുണ്ടെന്ന് സി.പി.എം ആരോപണം ഉയര്‍ത്താറുണ്ട്. മുനീര്‍ ഇത്തവണ കൊടുവള്ളിയിലേക്ക് മാറിയപ്പോള്‍ ഇത്തരം വോട്ടുകള്‍ നഷ്ടമാകുമെന്ന് ലീഗ് മണ്ഡലം നേതാക്കള്‍ ആശങ്കപ്പെട്ടിരുന്നു.
Recommended Video
അതേസമയം, മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി രണ്ട് മാസങ്ങൾക്ക് മുൻപ് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചിരുന്നു. ആരെയാണ് ലീഗ് പ്രതിനിധീകരിക്കുന്നതെന്ന് ഇ എം എസിനെയും ചെയ്യാൻ പറ്റുന്നത് എന്തെന്ന് നായനാരെയും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനമാണ് ലീഗെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലാമിന്‍റെ പ്രതികരണം നടത്തിരുന്നത്.












Click it and Unblock the Notifications