Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീകാന്ത് വെട്ടിയാര്‍ വൃത്തിക്കെട്ടവന്‍, പുരോഗമനം ഇത്തരക്കാരുടെ ഫാന്റസി കിറ്റാണെന്ന് രേവതി സമ്പത്ത്

നടനും ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള മീടു ആരോപണങ്ങളില്‍ പ്രതിഷേധം കടുക്കുന്നു. പലരും ശ്രീകാന്തില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. നടി രേവതി സമ്പത്തും ശക്തമായി പതിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ശ്രീകാന്തിനെ തന്റെ സുഹൃത്തിനെ അബ്യൂസ് ചെയ്തിട്ടുണ്ടെന്നും, അയാള്‍ എക്‌സ്‌പോസ്ഡ് ആകാനായി കാത്തിരിക്കുകയായിരുന്നുവെന്നും രേവതി തുറന്നടിച്ചു. നേരത്തെ ഗുരുതരമായ ആരോപണമാണ് പ്രമുഖ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ കൂടിയായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ഉയര്‍ന്നത്. കരഞ്ഞിട്ട് പോലും ശ്രീകാന്ത് തന്നെ വെറുതെ വിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

1

ശ്രീകാന്ത് വെട്ടിയാര്‍ എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്‌സ്‌പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നുവെന്ന് രേവതി സമ്പത്ത് പറയുന്നു. തന്റെ സുഹൃത്തിനും ദുരനുഭവം ഉണ്ടായതായും രേവതി പറയുന്നു. അയാള്‍ ഒരു അബ്യുസര്‍ ആണ്. അയാള്‍ അബ്യൂസ് ചെയ്തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ ഒരു സ്ത്രീയുടെ കാള്‍ വന്നിരുന്നു. ആ കാളില്‍ നമ്മളുടെ സൗഹൃദം തുടങ്ങി.ഒന്നൊന്നര മണിക്കൂര്‍ സംസാരിച്ച ആ കാളില്‍ എത്രമാത്രം ആണിയാള്‍ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാന്‍ അറിഞ്ഞുവെന്നും രേവതി പറയുന്നു.

2

അതേസമയം സര്‍വൈവര്‍ ആണവള്‍, ധീരയാണവള്‍. ഈ വെട്ടിയാര്‍ എന്ന് പറയുന്നവന്‍ ആ സ്ത്രീയോട്(എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് )ചെയ്ത അബ്യൂസുകള്‍ അത്രയേറെ ഉണ്ടെന്നും രേവതി വെളിപ്പെടുത്തി. പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയില്‍ അബ്യൂസ് ചെയുന്നത്.ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും(ഇടക്ക് ഇതുപോലെയുള്ളൊരു പുരോഗമന മറവില്‍ അബ്യൂസ് ചെയ്യുന്ന 'ഗോകുല്‍ 'എന്ന ഒരുത്തന്റെ പേര് ഞാന്‍ പറഞ്ഞിരുന്നു )പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാര്‍ അണിയുന്ന ഒരു തരം ഫാന്‍സി കിറ്റാണെന്നും രേവതി തുറന്നടിച്ചു.

3

ശ്രീകാന്തിനെതിരെ വുണ്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മീടൂ വെളിപ്പെടുത്തല്‍ വന്നത്. ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വര്‍ഷങ്ങള്‍ ആയി ഐസിയു എന്ന സര്‍ക്കിള്‍ വഴി അറിയാം. ഞാന്‍ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം ാഴെ അയച്ചു സൗഹൃദം പുതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതല്‍ എന്നോട് ഒരു പ്രത്യേക തരം രമൃല അയാള്‍ കാണിക്കാന്‍ തുടങ്ങി. ഭയങ്കര സ്‌നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാന്‍ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു.നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം ഷെയര്‍ ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു. വളരെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളല്‍ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതല്‍ ആണ്. പിറ്റേ ദിവസത്തെ അയാളുടെ ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു, അപ്പോള്‍ ഞങ്ങളുടെ മ്യൂച്ചല്‍ ഫ്രണ്ട്‌സ് ആയ രണ്ടു പേര്‍ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു .

4

ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയില്‍ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്‌ലാറ്റില്‍ എത്തിച്ചു. കൂടെ ടിവി പ്രോഗ്രാമില്‍ വര്‍ക്ക് ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്‌ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്‌ലാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭര്‍ത്താവ് വന്നു താക്കോല്‍ തന്നു തിരികെ പോയി. 12 മണിക്ക് രമസല മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവര്‍ വാങ്ങി കൊടുത്ത കേക്ക് മുറിക്കും വരെ നല്ല രീതിയില്‍ സംസാരിച്ച് കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാന്‍ തുടങ്ങി.

5

കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.എന്റെ കന്‍സെന്റ് ഇല്ലാതെ ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ റേപ്പ് ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാന്‍ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊള്‍. മാനസികമായി വേറെ കുറേ പ്രശ്‌നങ്ങള്‍ കൊണ്ട് ഞാന്‍ ആകെ തകര്‍ന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാള്‍ മുതലാക്കിയത്. പിന്നെ ഞാന്‍ കണ്ടത. ്ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാര്‍ എന്ന നടനെ ആണ്. ആരോടും ഇത് പറയാതെ ഇരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി അതില്‍ വഴങ്ങില്ല എന്നു കണ്ടപ്പോ ഇമോഷണലി ബ്ലാക് മെയിലിംഗ് ആയി. ഇത്രയും നാള്‍ എന്റെ വളര്‍ച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ചെയ്‌തോ.

6

നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കില്‍ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങള്‍ ഒക്കെ തകരട്ടെ എന്നൊക്കെ പറയാന്‍ തുടങ്ങി. എന്റെ അവസ്ഥ കൊണ്ട് അപ്പോള്‍ എനിക്ക് ആരോടും ഒന്നും പറയാന്‍ പറ്റിയില്ല. ഇപ്പോള്‍ പറയാന്‍ ധൈര്യം വന്നത് ഇതില്‍ ഞാന്‍ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികള്‍ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാള്‍ അയച്ച ഫോട്ടോകള്‍ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്. അയാള്‍ ഇന്റര്‍വ്യൂയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രേശ്‌നങ്ങളെ കുറിച്ചും പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ചും എല്ലാര്‍ക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോള്‍ ആരോചകം ആണെന്നും മീടൂ വെളിപ്പെടുത്തലില്‍ യുവതി പറഞ്ഞു.

48ാം പിറന്നാളിന് മുമ്പ് അപകടമുണ്ടാവുമെന്ന പ്രവചനം സത്യമായി, വനിതയില്‍ ദിലീപ് പറഞ്ഞത് ഇക്കാര്യങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+