• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇക്കാര്യങ്ങൾ ബിജെപിയിലേക്ക് ആകർഷിച്ചു; ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് ഇ ശ്രീധരൻ, എൽഡിഎഫ് അനുഭവിക്കും

കോഴിക്കോട്: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേക്ക് പ്രവേശിക്കുകയാണെന്ന് അറിയിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന വിജയ യാത്രയില്‍ അംഗത്വം സ്വീകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ശ്രീരാമകൃഷ്ണനെ നേരിടാന്‍ ഇ ശ്രീധരനെ ഇറക്കാന്‍ ബിജെപി, പൊന്നാനി അടക്കം മൂന്നിടത്ത് പരിഗണന!!

ഇപ്പോഴിതാ ബിജെപിയിലേക്ക് പ്രവേശിക്കാനിടയായതില്‍ കൂടുതല്‍ കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെയും എല്‍ഡിഎഫിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് അദ്ദേഹം ഇപ്പോള്‍ ഉന്നയിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ശബരിമല വിഷയം

ശബരിമല വിഷയം

ശബരിമല വിഷയത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചത് വലിയ അനീതിയാണെന്ന് ഇ ശ്രീധരന്‍ പറയുന്നു. അതിന്റെ ഫലം എല്‍ഡിഎഫ് അനുഭവിക്കേണ്ടിവരും. ഹിന്ദു സമൂഹം ഇങ്ങനെ തിരിഞ്ഞുകളിക്കാന്‍ കാരണം ശബരിമല വിഷയമാണെന്നും ഇ ശ്രീധരന്‍ പറയുന്നു.

 അഴിമതിരഹിത സര്‍ക്കാര്‍

അഴിമതിരഹിത സര്‍ക്കാര്‍

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ എന്താണ് ജനങ്ങള്‍ക്ക് നല്‍കാനാവുക എന്ന ചോദ്യത്തിന് ഒരു അഴിമതി രഹിത സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാക്കുമെന്ന് ശ്രീധരന്‍ പറയുന്നു. എല്ലാ പ്രോജക്ടുകളും കൃത്യ സമയത്ത് തീര്‍ക്കും. അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ടാകില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ബിജെപിയുടെ ദേശ സ്‌നേഹം

ബിജെപിയുടെ ദേശ സ്‌നേഹം

ദേശത്തെ സ്‌നേഹിക്കുന്ന ആള്‍ക്കാരാണ് ബിജെപി. ദേശസ്‌നേഹം എന്നത് വര്‍ഗീയതയല്ല. സൈന്യത്തിന് ശേഷം ദേശ സ്‌നേഹമുള്ളത് ആര്‍എസ്എസിനാണെന്ന് റിട്ട. ജസ്റ്റിസ് തോമസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദേശസ്‌നേഹമാണ് അവരുടെ ആശയം, അത് എങ്ങനെ വര്‍ഗീയതയാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

ന്യൂനപക്ഷ പ്രീണനം

ന്യൂനപക്ഷ പ്രീണനം

എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷ പ്രീണന നയമാണ് സ്വീകരിക്കുന്നതെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന്, അത് ശരിയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഈ നിലയില്‍ നമ്മള്‍ എത്തിയത് അതുകൊണ്ടാണെന്നും വോട്ട് എങ്ങനെയെങ്കിലും ഉണ്ടാക്കണം എന്ന ചിന്തയാണ് അവര്‍ക്കുള്ളതെന്നും സംസ്ഥാനത്തെ നന്നാക്കണം എന്ന ഉദ്ദേശം അവര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ചെയ്തില്ലെങ്കില്‍

ഇപ്പോള്‍ ചെയ്തില്ലെങ്കില്‍

രാഷ്ട്രീയം തുടങ്ങാനുള്ള പ്രായമല്ല തന്റേതെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. നല്ല അവസരമാണ് ഇത്. ഈ സമയത്ത് ചെയ്തില്ലെങ്കില്‍ തനിക്ക് രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടതെന്ന് ശ്രീധരന്‍ വ്യക്തമാക്കി.

വാഗ്ദാനം ലഭിച്ചിട്ടില്ല

വാഗ്ദാനം ലഭിച്ചിട്ടില്ല

തനിക്ക് ഒരു വാഗ്ദാനവും ബിജെപിയില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒന്നും ചോദിച്ചിട്ടുമില്ല. അര്‍ഹിക്കാത്തത് തന്നാല്‍ സ്വീകരിക്കില്ല. ഗവര്‍ണര്‍ സ്ഥാനം തന്നാല്‍ അത് സ്വീകരിക്കുകയുമില്ല. രാജ്ഭവനില്‍ സുഖമായി താമസിക്കാം എന്നല്ലാതെ സംസ്ഥ്‌നത്തിന് വേണ്ടി ഒന്നും ചെയ്യാനാകില്ല. വീട്ടിലിരിക്കുന്നത് അതിനേക്കാള്‍ എത്രയോ ഭേദമാണ്- ഇ ശ്രീധരന്‍ വ്യക്തമാക്കി.

ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ; ഉള്ളുലയ്ക്കുന്ന കഥ, സഹ മത്സരാർത്ഥികളും കണ്ണീരണിഞ്ഞു

ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മനും തൃപ്പൂണിത്തുറയില്‍ കെപി ധനപാലനും;ഹൈക്കമാന്‍ഡ് സര്‍വേയിലെ 100 പേര്‍

ആന്‍റണി രാജുവിന് ഒരു സീറ്റ്; സ്കറിയക്കും കുഞ്ഞുമോനും ഇല്ല; ഇടതിലെ ചെറുകക്ഷികള്‍ക്ക് വന്‍ നഷ്ട സാധ്യത

കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം: ആഞ്ഞടിച്ച് ഇ ശ്രീധരൻ, കടംവാങ്ങിയ പണം ആര് മടക്കിക്കൊടുക്കും?

വേറിട്ട ലുക്കുമായി ഇനിയ- ചിത്രങ്ങൾ കാണാം

cmsvideo
  പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

  English summary
  Metro Man's Political entry; E Sreedharan reveals more reasons to join BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X