Get Updates
Get notified of breaking news, exclusive insights, and must-see stories!

എംജി ശ്രീകുമാറിന്റെ പേരിലുള്ള കേസ്; വിധി പറയാന്‍ ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി

കൊച്ചി: ഗായകന്‍ എം ജി ശ്രീകുമാറിനെതിരെയുള്ള കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി വാദം കേട്ട് വിധി പറയാന്‍ ആഗസ്റ്റിലേക്ക് മാറ്റി. തീരദേശപരിപാല നിയമം ലംഘിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം വീട് വച്ചെന്ന കേസിലാണ് കോടതി വിധി പറയാന്‍ മാറ്റിയത്. ആഗസ്റ്റ് രണ്ടിനാണ് വിധി പറയുക.

സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന എല്‍ എസ് ജി ട്രിബ്യൂണല്‍ പരിഗണിച്ചാല്‍ മതിയാകുമെന്നാണ് നേരത്തെ അഡിഷണല്‍ ഡയറക്ടര്‍ നിയമോപദേശം നല്‍കിയ കേസാണിത്. 2019 ഫെബ്രുവരിയിലാണ് വിജിലന്‍സ് അഡിഷണല്‍ ഡയറക്ടര്‍ നിയമോപദേശം നല്‍കിയത്.

mg

എന്നാല്‍ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജിക്കാരനായ ജി. ഗിരീഷ്ബാബു സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച്, ത്വരിതാന്വേഷണം നടത്തി കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ബോള്‍ഗാട്ടി പാലസില്‍ നിന്നും 100 മീറ്റര്‍ അകലെ മാറിയാണ് എം ജി ശ്രീകുമാര്‍ വീട് നിര്‍മ്മിച്ചത്.

പഴയ വീട് പൊളിച്ച് പുതിയ വീട് നിര്‍മ്മിച്ചതെന്ന് കാണിച്ച് 2017 ഡിംസബറിലാണ് പരാതി നല്‍കിയത്. മുളവ്‌നാട് പഞ്ചായത്തില്‍ 2010 മുതല്‍ ജോലി ചെയ്ത എട്ട് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍.

ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+