കുറ്റവാളിയല്ലെന്ന് വെള്ളാപ്പള്ളി...വിജിലന്‍സ് എന്ന ഓലപ്പാമ്പ് കാട്ടി വിരട്ടരുത്
ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ താന്‍ കുറ്റവാഴിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എഫ്ഐആര്‍ എടുത്ത് കൊണ്ട് കുറ്റവാളിയാകില്ല. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറയുന്നതിലേറെയും വാസ്തവവിരുദ്ധമാണെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തെ ഭയന്ന് ഒളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശമില്ല. വിജിലന്‍സ് എന്ന ഓലപ്പാമ്പിനെ കാണിച്ച് ആരും പേടിപ്പിക്കേണ്ടെന്നും വെള്ളപ്പള്ളി പറഞ്ഞു.
വിഎസ് അച്യുതാനന്ദന് കഥയറിയാതെ ആട്ടം കാണുകയാണ്. തട്ടിപ്പുമായി തനിക്കൊരു പങ്കുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ വിഎസ് നല്കി പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read More: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി വെള്ളാപ്പള്ളി നടേശന്

തീയില്‍ കുരുത്തതൊന്നും വെയിലത്ത് വാടില്ല. അന്വേഷണത്തിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. വെള്ളാപ്പള്ളിയെ കൂടാതെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംകെ സോമന്, മൈക്രോ ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെകെ മഹേശ്വന്‍, നജീബ്, ദിലീപ് എന്നിവരാണ് മറ്റ് പ്രതികള്‍. ഗൂഡാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
2003-2015 കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് വായ്പ കൊടുക്കാന്‍ പിന്നോക്കവികസന കോര്‍പ്പറേഷനില്‍നിന്ന് എസ്എന്‍ഡിപി യോഗം 15 കോടിയിലേറെ വായ്പയെടു്തതിരുന്നു. എന്നാല്‍ കുറഞ്ഞ പലിശക്കെടുത്ത തുക കൂടിയ പലിശക്കാണ് വിതരണം ചെയ്തത്. വായ്പ്പയ്ക്ക് അപേക്ഷിക്കാത്ത ആളുകളുടെ പേരിലും പണം തട്ടിച്ചെടുത്തു.
എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് യൂണിറ്റുകള്‍ വഴിയായിരുന്നു തട്ടിപ്പ്. പവായപാതുക തിരിച്ചടയ്ക്കാത്ത് സംബന്ധിച്ച് പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് അന്വേഷണമെത്തിയപ്പോഴാണ് പലരും തങ്ങളുടെ പേരില്‍ പണം തട്ടിച്ച വിവരമറിയുന്നത്. ഇതോടെയാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്. അയ്യായിരത്തില്പരം കുടുംബങ്ങളാണ് തട്ടിപ്പിനിരയായത്.
Read More: പോലീസുകാരന് 'പാമ്പായി'... ചെളിയില്‍കിടന്ന് പരാക്രമം കാട്ടിയ വീഡിയോ വൈറല്‍ !!!!
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications