മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി അഞ്ച് പേര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംകെ സോമന്‍, മൈക്രോ ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെകെ മഹേശ്വന്‍, നജീബ്, ദിലീപ് എന്നിവരാണ് മറ്റ് പ്രതികള്‍..... ഗൂഡാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വെള്ളാപ്പള്ളിയെ പ്രതിയാക്കാന്‍ തക്കതായയ ശക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് വിജലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും അതിനായി സമയം അനുവദിക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കണമെന്ന് കോടി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

15 കോടിയുടെ ആരോപണം
പിന്നോക്കവികസന കോര്‍പ്പറേഷന്‍ വഴി നല്‍കിയ പണം അമിത പലിശ നല്‍കി വിതരണം ചെയ്‌തെന്നാണ് വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണം. 15 കോടിയുടെ ഇടപാടാണ് നടന്നത്.

വിഎസിന്റെ പരാതി
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വിഎസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്.

പൂട്ടിയത് ജേക്കബ് തോമസ്
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റതിന് ശേഷമാണ് വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം ശക്തമാക്കിയത്. ശക്തമായ തെളിവുകള്‍ സമാഹാരിച്ച് അകത്താക്കാനാണ് നീക്കം

അറസ്റ്റുണ്ടാകും
ണ്ടാഴ്ചയ്ക്കു ശേഷം വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്നുണ്ട്. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് വിജിലന്‍സ് അന്ന് കോടതിയെ അറിയിക്കും

ജാമ്യത്തിന് നെട്ടോട്ടം
അറസ്റ്റ് ഭയന്ന് ജാമ്യമെടുക്കാന്‍ നെട്ടോട്ടമോടുകയാണേ്രത വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യൂണിയനുകളെ ഇളക്കിവിട്ട് പ്രതിരോധിക്കാനും നീക്കമുണ്ട്.

പിണറായിയെ കണ്ടു
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് രാഷ്ട്രീയപ്രേരിതമാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായിയെ കണ്ട് വിശദീകരിച്ചിരുന്നു.

പിണറായി നോ പറഞ്ഞു
പിണറായി വിജനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളാപ്പള്ളിക്ക് രക്ഷപ്പെടാനായില്ല. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനായിരുന്നുവത്രേ പിണറായിയുടെ നിര്‍ദ്ദേശം












Click it and Unblock the Notifications