ലിംഗം മുറിച്ചതിന്‍റെ ക്രെഡിറ്റ് സുധാകരന്!!നീച ലിംഗം മുറിക്കാന്‍ പെണ്ണുങ്ങളോട് ആഹ്വാനം ചെയ്തിരുന്നു!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കള്ള സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിക്ക് അഭിനന്ദനവുമായി മന്ത്രി ജി സുധാകരന്‍. തന്‍റെ കവിത യാഥാര്‍ഥ്യമായെന്ന്മന്ത്രി പ്രതികരിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനനേന്ദ്രിയം മുറിക്കുന്ന പെണ്ണുങ്ങള്‍ എന്ന പേരില്‍ മന്ത്രി കവിത എഴുതിയിരുന്നു. ഇത് ജീവിതമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ പെണ്‍കുട്ടിയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി ചെയ്തത് ധീരമായ കാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പെണ്‍കുട്ടിക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

 കവിത യാഥാര്‍ഥ്യമായി

കവിത യാഥാര്‍ഥ്യമായി

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ചെടുത്ത പെണ്‍കുട്ടിയുടെ നടപടി മൂന്ന് വര്‍ഷം മുമ്പ് താനെഴുതിയ കവിതയിലെ ആഹ്വാനമാണെന്നാണ് മന്ത്രി പറയുന്നത്. പെണ്‍കുട്ടിയുടെ നടപടിയിലൂടെ തന്‍റെ കവിത യാഥാര്‍ഥ്യമായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

 നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍

നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍

നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍ എന്ന പേരിലാണ് സുധാകരന്‍ കവിത എഴുതിയത്. പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വന്‍റെ ലിംഗം മുറിക്കാനും കടിച്ചു മുറിക്കാനും ആഹ്വാനം ചെയ്യുന്നതാണ് സുധാകരന്‍റെ കവിത. നരസിംഹത്തെ കുറിച്ചും സുധാകരന്‍ കവിതയില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

 ലിംഗമില്ലാത്തവന്‍

ലിംഗമില്ലാത്തവന്‍

ലിംഗമില്ലാത്ത പുരുഷനെ നാണമില്ലാത്ത കുരങ്ങന്‍ എന്നാണ് സുധാകരന്‍ കവിതയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ലിംഗമില്ലാവന്‍ ആത്മഹത്യ ചെയ്യുമെന്നും എന്നാല്‍ പീഡിപ്പിക്കുന്നവന്‍റെ ലിംഗം മുറിച്ചു മാറ്റുന്ന സ്ത്രീകള്‍ ധീരരായിരിക്കുമെന്നും ലോകം അവരെ വാഴ്ത്തുമെന്നും സുധാകരന്‍ കവിതയില്‍ കുറിച്ചിട്ടുണ്ട്. ലിംഗം മുറിക്കുന്ന പെണ്ണുങ്ങള്‍ വാഴുവിന്‍ എന്ന ആഹ്വാനത്തോടെയാണ് കവിത അവസാനിക്കുന്നത്.

 ഇന്ന് ജീവിതം

ഇന്ന് ജീവിതം

കവിത എഴുതയപ്പോള്‍ തനിക്കെതിരെ പലരും രംഗത്തെത്തിയെന്ന് സുധാകരന്‍ പറയുന്നു. ഇത് കവിതയാണോ എന്നു പോലും പലരും ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കവിത മാത്രമല്ല ജീവിതമാണെന്ന് കൂടി തെളിഞ്ഞിരിക്കുകയാണെന്നും സുധാകരന്‍ പറയുന്നു.

 സര്‍ക്കാര്‍ സംരക്ഷിക്കും

സര്‍ക്കാര്‍ സംരക്ഷിക്കും

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ച യുവതിക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനം അഭിനന്ദാര്‍ഹമാണെന്നും സുധാകരന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്നും ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണമെന്നും മന്ത്രി പറയുന്നു.

 സഹികെട്ട് ചെയ്തു

സഹികെട്ട് ചെയ്തു

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഗംഗേശാനന്ദ സ്വാമിയുടെ ലിംഗമാണ് പെണ്‍കുട്ടി മുറിച്ചെടുത്തത്. 15ാം വയസു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയാണ്. സഹികെട്ടാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഇങ്ങനെ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടി തന്നെ ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്വയരക്ഷയ്ക്ക് ചെയ്തതിനാല്‍ പെണ്‍കുട്ടിക്കെതിരെ കേസും എടുത്തിട്ടില്ല.

 കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ദൈവസഹായത്തില്‍ തുടങ്ങിയ സ്വാമി... 15-ാം വയസ്സില്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു, അമ്മയേയും? ഞെട്ടിക്കും.... കൂടുതല്‍ വായിക്കാന്‍

ലിംഗം ഛേദിക്കപ്പെട്ട സ്വാമി അറസ്റ്റില്‍, ചികിത്സ പൂര്‍ത്തിയായാല്‍ ഉടൻ കോടതിയില്‍ ഹാജരാക്കും... കൂടുതല്‍ വായിക്കാന്‍

ഫേസ്ആപ്പില്‍ സുന്ദരികളായി നിവിനും ദുല്‍ഖറുമടക്കമുള്ള നടന്മാര്‍, മലയാള നടിമാര്‍ക്ക് വെല്ലുവിളിയാവുമോ? കൂടുതല്‍ വായിക്കാന്‍

English summary
minister g sudhakaran's poem support for woman cut genitials who rapes
Please Wait while comments are loading...