സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുന്നത് പണം വാരാന്‍; രൂക്ഷ വിമര്‍ശനവുമായി എംഎം മണി
പത്തനംതിട്ട: കെ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാന്‍ എത്തുന്നത് പണം മോഹിച്ചാണെന്ന് മന്ത്രി എംഎം മണി. കോന്നിയിലെ വോട്ടര്‍മാര്‍ എല്ലാ കാര്യങ്ങളും വിലയിരുത്തുന്നുണ്ട്. സുരേന്ദ്രന്‍ ആനയല്ല. കോന്നിയിലെ എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് മുതലാക്കുമെന്നും എംഎം മണി പറഞ്ഞു.

കുമ്മനം രാജേശഖരനെ വട്ടിയൂര്‍ക്കാവിലും സുരേന്ദ്രനെ കോന്നിയിലും മത്സരിപ്പിക്കാനാണ് നിലവില്‍ ബിജെപിയില്‍ ധാരണയായിരിക്കുന്നത്. മത്സരിക്കാന്‍ ഇല്ലെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ഇരുവരും സ്വീകരിച്ചിരുന്നു. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇരു നേതാക്കളും ശക്തമായ മത്സരമാണ് കാഴ്ച വെച്ചതെന്ന വിലയിരുത്തിലിന്‍റെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്‍റെ പുതിയ തിരുമാനം. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥികളെ ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ശബരിമല സ്ത്രീ പ്രവേശനം കോന്നിയിൽ ഇത്തവണയും പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല സമരങ്ങളിൽ ബിജെപിയുടെ തീപ്പൊരി നേതാവായിരുന്ന കെ സുരേന്ദ്രന് അതുകൊണ്ട് കാര്യങ്ങള്‍ അനുകൂലമാകുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോന്നി പാർലമെന്‍റ് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കോൺഗ്രസ്സിലെ പടലപ്പിണക്കം വോട്ടാക്കി മാറ്റാൻ കഴിയുമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്.
ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിട്ടു? സോഷ്യല്‍ മീഡിയ തലപ്പത്ത് നിന്ന് തെറിച്ചു, പകരം മറ്റൊരു നേതാവ്
മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം, വത്സന്‍ തില്ലങ്കേരിക്കായി ആര്‍എസ്എസ്












Click it and Unblock the Notifications