കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം, വത്സന്‍ തില്ലങ്കേരിക്കായി ആര്‍എസ്എസ്

  • By Aami Madhu
Google Oneindia Malayalam News

കാസര്‍ഗോഡ്: ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവാതെ ഉഴലുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്ന വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും പോലും സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്നാണ് ആര്‍എസ്എസും ബിജെപി ജില്ലാ നേതൃത്വം ഒരു പോലെ ആവശ്യപ്പെടുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കുമ്മനം. അതേസമയം മറ്റൊരു മണ്ഡലമായ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തന്നെ വരുമോയെന്നാണ് ഉറ്റു നോക്കുന്നത്.

പാലാ ഇഫക്റ്റ്; ബിഡിജെഎസ് ഇടതുപാളയത്തിലേക്ക്? എന്‍ഡിഎയില്‍ ഭിന്നത രൂക്ഷംപാലാ ഇഫക്റ്റ്; ബിഡിജെഎസ് ഇടതുപാളയത്തിലേക്ക്? എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം

മഞ്ചേശ്വരത്ത് മത്സരിക്കാന്‍ ഇല്ലെന്ന് സുരേന്ദ്രന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ചേശ്വരത്ത് ശബരിമല പ്രതിഷേധ സമരങ്ങളിലൂടെ ശ്രദ്ധേയനായ വത്സന്‍ തില്ലങ്കേരി മത്സരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം സുരേന്ദ്രന്‍ തന്നെ വേണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ ആവശ്യം. വിശദാംശങ്ങളിലേക്ക്

മത്സരിക്കാന്‍ ഇല്ലെന്ന്

മത്സരിക്കാന്‍ ഇല്ലെന്ന്

എല്‍ഡിഎഫും യുഡിഎഫും 2016 ല്‍ ഒരുപോലെ വിയര്‍ത്ത മണ്ഡലമാണ് മഞ്ചേശ്വരം. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടുകള്‍ക്കായിരുന്നു ബിജെപിയുടെ കെ സുരേന്ദ്രനോട് പരാജയപ്പെട്ടത്. ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മഞ്ചേശ്വരം കൈപ്പിടിയിലാകുമെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു ബിജെപി. റസാഖിനോട് ശക്തമായ മ്ത്സരം കാഴ്ചവെച്ച കെ സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ തുടക്കം മുതല്‍ തന്നെ മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു സുരേന്ദ്രന്‍ സ്വീകരിച്ചത്.

വത്സന്‍ തില്ലങ്കേരിക്കായി ആര്‍എസ്എസ്

വത്സന്‍ തില്ലങ്കേരിക്കായി ആര്‍എസ്എസ്

സംസ്ഥാന നേതൃത്വം ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മഞ്ചേശ്വരത്തേക്ക് ഇനി ഇല്ലെന്ന് സുരേന്ദ്രന്‍ തറപ്പിച്ച് പറഞ്ഞു. ഇതോടെ മറ്റൊരു മണ്ഡലമായ കോന്നിയില്‍ സുരേന്ദ്രന്‍ മത്സരിക്കട്ടേയെന്നായി സംസ്ഥാന നേതൃത്വം. അതേസമയം ഈ ആവശ്യവും സുരേന്ദ്രന്‍ തള്ളി. അതിനിടെ മഞ്ചേശ്വരം സുരേന്ദ്രന്‍ തള്ളിയതോടെ വത്സന്‍ തില്ലങ്കേരിയുടെ പേരാണ് ഇപ്പോള്‍ മണ്ഡലത്തില്‍ ആര്‍എസ്എസ് ഉയര്‍ത്തുന്നത്.

പ്രാദേശിക നേതാക്കള്‍

പ്രാദേശിക നേതാക്കള്‍

ശബരിമല സമരകാലത്തെ ഇടപെടലുകള്‍ കൊണ്ടാണ് വത്സന്‍ തില്ലങ്കേരി ശ്രദ്ധേയനാകുന്നത്. ആര്‍എസ്എസിന്‍റെ സമ്മര്‍ദ്ദം ഫലിച്ചാല്‍ വത്സന്‍ തില്ലങ്കേരി തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം കണ്ണൂരുകാരനായ വത്സന്‍ തില്ലങ്കേരിയെ മത്സരിപ്പിക്കുന്നതിനോട് ജില്ലാ ഘടകത്തിന് താത്പര്യമില്ല. പ്രാദേശിക നേതാക്കള്‍ വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.

ദയനീയ പ്രകടനം

ദയനീയ പ്രകടനം

ബിജെപി കോര്‍ കമ്മിറ്റി യോഗം തയ്യാറാക്കിയ പട്ടികയില്‍ പക്ഷേ മൂന്ന് പേരുകളാണ് ഉള്ളത്. കാസര്‍ഗോഡ് മണ്ഡലം ലോക്സഭ സ്ഥാനാര്‍ത്ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാര്‍, മണ്ഡലം പ്രസിഡന്‍റ് സതീഷ് ഭണ്ഡാരി, ജില്ലാ പ്രസിഡന്‍റ് അഡ്വ കെ ശ്രീകാന്ത് എന്നിവരാണ് പട്ടികയില്‍ ഉള്ളത്. രവീശ തന്ത്രിക്കാണ് മുന്‍തൂക്കമെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയരുന്നുണ്ട്.

സമ്മര്‍ദ്ദവുമായി കേന്ദ്ര നേതൃത്വം

സമ്മര്‍ദ്ദവുമായി കേന്ദ്ര നേതൃത്വം

അതേസമയം നിഷ്പക്ഷ വോട്ടുകള്‍ അധികം പിടിച്ചാല്‍ മാത്രമേ മഞ്ചേശ്വരത്ത് മുന്നേറാനാകുവെന്നാണ് ബിജെപി കണക്കാക്കുന്നത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും സുരേന്ദ്രനെ തന്നെ മഞ്ചേശ്വരത്ത് എത്തിക്കാനുള്ള ശക്തമായ സമ്മര്‍ദ്ദമാണ് ദേശീയ നേതൃത്വം ചെലുത്തുന്നതെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കോന്നി; നേതൃത്വത്തിനെതിരെ അടൂര്‍ പ്രകാശ്!! റോബിന്‍ പീറ്റര്‍ വിമതനായേക്കും?

പഴയ തന്ത്രം പുറത്തെടുത്ത് തുഷാര്‍; അമിത് ഷായുമായി കൂടിക്കാഴ്ച! അരൂരില്‍ അറ്റകൈക്കൊരുങ്ങി ബിജെപി

English summary
BJP central leadership want K Surendran in Manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X