കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോരാ'; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടി ചുരം റോഡ് തകര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോരെന്നും റോഡ് നന്നാക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ചുരം റോഡ് പരിശോധിക്കാന്‍ മന്ത്രി എത്തുന്നതിന് മുമ്പ് കുഴി താല്‍ക്കാലികമായി അടച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.

അട്ടപ്പാടി ചുരം റോഡ് ആഴ്ചകളായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. വലിയ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്നത്. അതേസമയം, ഓരോ ജില്ലയില്‍ എത്തുമ്പോഴും അവിടെയുള്ള ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

riyas

ഇതിനിടെ സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മിഷന്‍ രംഗത്തെത്തി. മറ്റൊരാളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടല്ല റോഡ് വികസനം സാധ്യമാക്കേണ്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. നടക്കാന്‍ പോലുമാവാത്ത ഭിന്നശേഷിക്കാരന്റെ വീടിരിക്കുന്ന സ്ഥലത്ത് നിന്ന് റോഡ് നിര്‍മ്മാണത്തിനു വേണ്ടി അശാസ്ത്രീയമായി മണ്ണെടുത്തത് കാരണം വീട് അപകടത്തിലായെന്ന പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് കങ്കണ; രണ്ടു കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രം...ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് കങ്കണ; രണ്ടു കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രം...

കേരള സര്‍ക്കാരിന്റെ മലയോര ഹൈവേ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന പുനലൂര്‍ -ഇലവുപാലം റോഡിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ചാണ് നെടുമങ്ങാട് മടത്തറ മേലെമുക്ക് സ്വദേശി ബിനുവിന്റെ വീട് അപകടത്തിലായത്. മണ്ണിടിച്ചാല്‍ സമീപത്തെ വീടുകള്‍ അപകട ഭീഷണിയിലാവുമെന്ന് മനസിലാക്കിയിട്ടും അതിന് അനുമതി നല്‍കിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് പൂര്‍ണ ഉത്തരവാദിയെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

2 മാസത്തിനകം പരാതിക്കാസ്പദമായ റോഡിന്റെ പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി പരാതിക്കാരന്റെ വീടിന്റെ അപകടാവസ്ഥ ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. ഇതിനാവശ്യമായ നിര്‍ദ്ദേശം ദുരന്ത നിവാരണ സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ 2 മാസത്തിനകം തിരുവനന്തപുരം ജില്ലാ കളക്ടറും കേരള റോഡ് ഫണ്ട് ബോര്‍ഡ് കൊല്ലം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും കമ്മീഷനില്‍ സമര്‍പ്പിക്കണം.

അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ആര്‍ ഡി ഒ 2020 മാര്‍ച്ച് 16 ന് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടും അധികൃതര്‍ നിശബ്ദത പാലിച്ചതായി കമ്മീഷന്‍ കണ്ടെത്തി.

English summary
Minister Muhammad Riyas warned the officials on road development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X