ദേശീയപാതയിലെ കുഴിയില്‍ വീണ് മരണം: പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: എറണാകുളത്ത് ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനം നടത്തേണ്ടതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം വിചിത്രമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞതാണെങ്കില്‍ തിരുത്തണം. എന്തിന് വേണ്ടിയാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നതെന്നും റിയാസ് ചോദിച്ചു.
പ്രതിപക്ഷ നേതാവ് ബോധപൂര്‍വമാണ് ഈ പ്രതികരണം നടത്തിയതെങ്കില്‍ ഒരു മരണത്തെ പോലും സര്‍ക്കാരിനെതിരെ തിരിക്കാനുള്ള നീച ശ്രമമായി മാത്രമേ അതിനെ കാണാന്‍ സാധിക്കൂ. ആലപ്പുഴയില്‍ ദേശീയ പാതയിലുണ്ടായ മരണത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെയായിരുന്നില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് എറണാകുളത്ത് ഹോട്ടല്‍ തൊഴിലാളി റോഡിലെ കുഴിയില്‍ വീണ മരണപ്പെടുന്നത്. ജീവനക്കാരനായ ഹാഷിമിന്റെ സ്‌കൂട്ടര്‍ നെടുമ്പാശേരിക്ക് സമീപത്തെ കുഴിയില്‍ വീണതിന് പിന്നാലെ മറ്റൊരു വാഹനം ദേഹത്തി കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ ഹാഷിം മരണപ്പെടുകയുണ്ടായി. ഹാഷമിനെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
അതേസമയം, ദേശീയ പാതയിലും പി ഡബ്ല്യു ഡി റോഡുകളിലുമുള്ള കുഴികളെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരിഹാസമായിരുന്നു എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവ് കുഴികളാണ് ഈ ജൂലൈയില്‍ ഉള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി. റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് നിരുത്തവാദപരമായ സമീപനമാണ്. ഗ്യാരന്റിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാരെക്കൊണ്ട് ചെയ്യിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ദേശീയപാത അതോറിട്ടിയിലെ ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും പൊതുമരാമത്ത് വകുപ്പില്‍ ഉള്ളവര്‍ തന്നെയാണ്.
അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍
ടോള്‍ വാങ്ങുന്ന റോഡിലാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനാകില്ല. നികുതി പോലെയല്ല ടോള്‍ പിരിവ്. റോഡുകളില്‍ നല്‍കുന്ന സൗകര്യത്തിനാണ് ടോള്‍ നല്‍കുന്നത്. റോഡ് നന്നാക്കാതെയുള്ള ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണം. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടും.
ഈ വര്‍ഷം മഴയ്ക്ക് മുന്‍പ് റോഡുകളിലെ കുഴി അടയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇക്കാര്യമാണ് അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്. എന്നിട്ടും സര്‍ക്കാര്‍ തയാറായില്ല. സംസ്ഥാനത്തെ റോഡുകളില്‍ മുഴുവന്‍ കുഴികളാണ്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. നിരവധി പേര്‍ കൈയ്യും കാലും ഒടിഞ്ഞ് ആശുപത്രികളിലാണ്. എന്നിട്ടും നിരുത്തരവാദിത്തപരമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്.
ദേശീയപാതയില്‍ മാത്രമല്ല, പി.ഡബ്ല്യു.ഡി റോഡുകളിലും നിറയെ കുഴികളാണ്. ദേശീയ പാതയിലെ കുഴി അടയ്ക്കാന്‍ എന്‍.എച്ച്.എ.ഐ തയാറായില്ലെങ്കില്‍ അത് ചെയ്യിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനുമുണ്ട്. എന്‍.എച്ച് നന്നാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവിറക്കാന്‍ കളക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം.
കാലവര്‍ഷവുമായി ബന്ധപ്പെട്ട് കാര്യമായ മുന്‍കരുതലുകളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഡാം തുറക്കുമെന്ന് ഇത്തവണ മുന്‍കൂട്ടി പറഞ്ഞത് നല്ലകാര്യം. 2018-ല്‍ ഡാം തുറക്കുന്നതൊന്നും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ഇത്തവണ മുന്‍കൂട്ടി അറിയിച്ചത് കൊണ്ട് തീരദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കാനായി. 2018 ലെ പ്രളയം കഴിഞ്ഞ് നാല് വര്‍ഷമായിട്ടും നദികളിലെയും ഡാമുകളിലെയും മണലും ചെളിയും നീക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കുറച്ച് വെള്ളം ഒഴുകിയെത്തുമ്പോള്‍ തന്നെ നദികള്‍ കരകവിഞ്ഞൊഴുകുന്ന അവസ്ഥയിലാണെന്നും വി ഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications