എനിക്ക് തന്ന വാക്ക് പാലിച്ചു.. ഇനിയും ഇങ്ങനെ തുടരണം; വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വാസവന്
പത്തനംതിട്ട: പതിവ് രീതി വിട്ട് ശാസ്ത്രീയമായി പാമ്പിനെ പിടിക്കാനിറങ്ങിയ വാവ സുരേഷിനെ അഭിനന്ദിച്ച് വി എന്‍ വാസവന്. കോന്നിയില്‍ ജനവാസമേഖലയില്‍ എത്തിയ രാജവെമ്പാലയെ വാവ സുരേഷ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സേഫ്റ്റി ബാഗും ഹുക്കും ഒക്കെയായാണ് വാവ സുരേഷ് പാമ്പിനെ പിടിച്ചത്. വനം വകുപ്പ് നിയമങ്ങള്‍ പാലിച്ചുള്ള വാവ സുരേഷിന്റെ ആദ്യ പാമ്പുപിടിത്തം ആയിരുന്നു ഇത്.
ഇതിനെയാണ് വി എന്‍ വാസവന് അഭിനന്ദിച്ചത്. പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുമ്പോള്‍ തനിക്ക് നല്കിയ വാക്ക് പാലിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് മന്ത്രി പറഞ്ഞു. ഇനി അങ്ങോട്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ടുപോവാന്‍ കഴിയണമെന്ന് ആശംസിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനം വകുപ്പിന്റെ പാമ്പ് പിടുത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പിടിച്ചത്. സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചായിരുന്നു വാവ സുരേഷ് രാജവെമ്പാലയെ പിടിച്ചത്. സാധാരണ വെറും കൈയോടെ മറ്റ് സുരക്ഷ മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു വാവ സുരേഷ് പാമ്പിനെ പിടിക്കാറുള്ളത്.

എന്നാല്‍ ഇത്തരത്തില്‍ പാമ്പിനെ പിടിക്കുന്നതിനിടെ നിരവധി തവണ വാവ സുരേഷിന് കടിയേറ്റിരുന്നു. വാവ സുരേഷിന്റെ പാമ്പ് പിടുത്തം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേല്‍ക്കുന്നത്. കോട്ടയത്ത് കുറിച്ചിയില്‍ പാമ്പിനെ പിടിക്കുന്നതിനിടെ ആയിരുന്നു അപകടം.

മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വാവ സുരേഷ് വൈദ്യശാസ്ത്രത്തിന്റെ മികവ് കൊണ്ട് മാത്രമായിരുന്നു രക്ഷപ്പെട്ടത്. ഇതിന് ശേഷമാണ് വനം വകുപ്പ് നിയമങ്ങള്‍ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് എന്ന വിമര്‍ശനം ശക്തമായത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വാവ സുരേഷിനെ നിരവധി തവണ താക്കീത് ചെയ്തിരുന്നു.
കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ആര്‍ക്ക്

എന്നാല്‍ വാവ സുരേഷ് ചികിത്സയ്ക്ക് ശേഷവും സുരക്ഷ സജ്ജീകരണങ്ങളില്ലാതെ ആണ് പാമ്പിനെ പിടിച്ചത്. ലൈസന്‍സ് ഇല്ലാതെ പാമ്പ് പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുള്ള കുറ്റമാണ്. എന്നാല്‍ വാവ സുരേഷ് ഇതുവരെ വനം വകുപ്പിന്റെ ലൈസന്‍സ് എടുത്തിട്ടില്ല.
ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

മന്ത്രി വി എന്‍ വാസവന്റെ അഭിനന്ദന കുറിപ്പിന്റെ പൂര്‍ണരൂപം:
വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പുപിടിത്തം പുനരാരംഭിച്ച വാര്‍ത്ത അറിഞ്ഞു. പ്രിയ വാവ സുരേഷിന് ഒരായിരം അഭിനന്ദനങ്ങള്‍. കഴിഞ്ഞ അപകടത്തിന് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് അദ്ദേഹം എനിക്ക് തന്ന വാക്കായിരുന്നു ഇനി പാമ്പിനെ പിടിക്കുമ്പോള്‍ വനം വകുപ്പ് നിയമങ്ങള്‍ പാലിച്ചായിരിക്കും ചെയ്യുക എന്നത്. അദ്ദേഹം ആ വാക്ക് നിറവേറ്റിയതില്‍ വളരെ അധികം സന്തോഷമുണ്ട്.

പത്തനംതിട്ട കോന്നിയില്‍ ജനവാസ മേഖലയില്‍ എത്തിയ രാജവെമ്പാലയെ പിടിക്കാനാണ് സേഫ്റ്റ് ബാഗും ഹുക്കും ഒക്കെയായി വാവ സുരേഷ് എത്തിയതെന്ന് വായിച്ചു. വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് വാവ സുരേഷിന്റെ 'ആദ്യത്തെ പാമ്പുപിടിത്തം' ആയിരുന്നു ഇത്.

ഇനി അങ്ങോട്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ടുപോവാന്‍ കഴിയണമെന്ന് ആശംസിക്കുന്നു. കേരളത്തിലെ എല്ലാ അനിമല്‍ റെസ്ക്യൂവേഴ്സും ഈ മാതൃക പിന്തുടരണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications