മാതാപിതാക്കള്‍ ജയിലിലുള്ള 12കാരിക്ക് സംഭവിച്ചത്....അയാള്‍ അറസ്റ്റില്‍!! പിടിയിലായത്...

  • By: Sooraj
Subscribe to Oneindia Malayalam

കോട്ടയം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായി. കോട്ടയത്താണ് സംഭവം. പീഡനവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ സ്ഥിതി ചെയ്യുന്ന ആശ്വാസഭവന്‍ ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവശേഷം ഒളിവില്‍പ്പോയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അമേരിക്കയില്‍ സംഭവിച്ചത്...ദിലീപിനൊപ്പം പോയവര്‍ കുടുങ്ങും!! ഉടന്‍ ചോദ്യം ചെയ്തേക്കും!!

അറസ്റ്റിലായത്

അറസ്റ്റിലായത്

കോട്ടയം പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടറായ ജോസഫ് മാത്യുവാണ് പീഡനക്കേസില്‍ പോലീസിന്റെ പിടിയിലായത്. ജയില്‍ ശിക്ഷയനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ആശ്വാസഭവന്‍.

ഒളിവില്‍പ്പോയി

ഒളിവില്‍പ്പോയി

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍പ്പോവുകയായിരുന്നു.

സംഭവം നടന്നത്

സംഭവം നടന്നത്

2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാപിതാക്കള്‍ ജയിലിലുള്ള ഇടുക്കി സ്വദേശിനിയായ 12 കാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ മാതാപിതാക്കള്‍ ജയിലിലാണ്.

പരാതി നല്‍കിയത്

പരാതി നല്‍കിയത്

ഇതേ ആശ്വാസഭനിലുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ജോസഫ് മാത്യു ഒളിവില്‍പ്പോവുകയായിരുന്നു. തുടര്‍ന്നു ഇയാളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ പോലീസ് നിയമിക്കുകയും ചെയ്തു.

ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി

പോലീസ് കേസെടുത്തതോടെ ഒളിവില്‍പ്പോയ ജോസഫ് മാത്യു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. ഇകേ തുടര്‍ന്നു പളനിയില്‍ നിന്നു തിരിച്ചുവരുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

നോട്ടീസ് പ്രദര്‍ശിപ്പിച്ചു

നോട്ടീസ് പ്രദര്‍ശിപ്പിച്ചു

ജോസഫ് മാത്യു വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളമുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ പോലീസ് തിരിച്ചറിയല്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ചിരുന്നു.

മറ്റൊരാള്‍ കൂടി അറസ്റ്റില്‍

മറ്റൊരാള്‍ കൂടി അറസ്റ്റില്‍

ജോസഫ് മാത്യു മാത്രമല്ല ഇതേ സ്ഥാപനത്തിലെ മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്. മറ്റൊരു പീഡനക്കേസിലാണ് ഉണ്ണിയെന്ന ആളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

English summary
Minor girl molested in kottayam.
Please Wait while comments are loading...