മന്ത്രി ജലീലിന് പിന്തുണയുമായി കോര്‍പറേഷന്‍; യോഗ്യത അദീബിന് മാത്രം, നിയമനത്തില്‍ തെറ്റില്ല
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെ പിന്തുണച്ച് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍. കോര്‍പറേഷന്റെ ജനറല്‍ മാനേജറായി ജലീലിന്റെ ബന്ധു അദീബിനെ നിയമിച്ചതില്‍ തെറ്റില്ലെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ എപി അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴ്‌പേരാണ് കൂടിക്കാഴ്ചയ്ക്ക് വന്നത്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയും പരിചയവും അദീബിന് മാത്രമാണ് ഉണ്ടായിരുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു സ്റ്റാറ്റിയൂട്ടറി ബോര്‍ഡാണ്. അതുകൊണ്ടുതന്നെ നിയമനം നല്‍കിയതില്‍ തെറ്റില്ല. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മികച്ച ഉദ്യോഗസ്ഥനാണ് അദീബ്. അദ്ദേഹത്തെ ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ചതെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.
ഏഴ് പേരാണ് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. കൂടിക്കാഴ്ചയ്ക്ക് വന്നതും ഏഴ് പേരാണ്. ഇതില്‍ അഞ്ചു പേര്‍ക്ക് എംബിഎ യോഗ്യതയുണ്ടായിരുന്നുവെന്ന് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രേഖകള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവര്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ഡെപ്യൂട്ടേഷനില്‍ നിയമനം സാധിക്കില്ലെന്ന് ചെയര്‍മാന്‍ പറയുന്നു.
ഏഴ് പേരില്‍ ഒരാള്‍ ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എംബിഎ ഇല്ല. അതുകൊണ്ടാണ് നിയമിക്കാതിരുന്നത്. അദീബിന് യോഗ്യതാ പുനര്‍ നിര്‍ണയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ പിജിഡിബിഎയും പ്രവൃത്തി പരിചയവുമുണ്ട്. അദ്ദേഹത്തിന്റെത് മികച്ച പ്രവര്‍ത്തനമാണെന്നും ചെയര്‍മാന്‍ വിശദീകരിച്ചു. യൂത്ത് ലീഗിന്റെ ആരോപണത്തില്‍ ഒറ്റപ്പെട്ടുപോയ മന്ത്രി ജലീലിന് ആശ്വാസകരമാണ് കോര്‍പറേഷന്റെ പിന്തുണ.












Click it and Unblock the Notifications