Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാമിന് വേണ്ടി തോക്കെടുക്കാനും മെറിന്‍ തയ്യാറായിരുന്നു...

കൊച്ചി: കേരളത്തില്‍ നിന്ന് അപ്രത്യക്ഷയായ മെറിന്‍ ജെക്കബിനെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ സംഭവത്തിന്റെ ഗൗരവം വ്യക്തമാകും.

ഇസ്ലാമിക സമൂഹത്തിന് വേണ്ടി തോക്കെടുക്കാനും താന്‍ തയ്യാറാണെന്നാണത്രെ മതം മാറി മറിയം ആയ മെറിന്‍ സഹോദരനോട് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

മെറിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുള്ളത്.

മെറിന്‍ ജേക്കബ്

മെറിന്‍ ജേക്കബ്

മതം മാറി മറിയം ആയ മെറിന്‍ ജേക്കബിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ എബിന്‍ ആണ് പാലാവരിട്ടം പോലീസില്‍ പരാതി നല്‍കിയത്. മെറിന്‍ ഐസിസില്‍ ചേര്‍ന്ന് ഇപ്പോള്‍ സിറിയയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

മെറിന്‍ പറഞ്ഞത്

മെറിന്‍ പറഞ്ഞത്

ഇസ്ലാമിന് വേണ്ടി തോക്കെടുക്കാന്‍ പോലും തയ്യാറാണെന്നാണത്രെ മെറിന്‍ സഹോദരനോട് പറഞ്ഞത്. രണ്ട് വര്‍ഷം മുമ്പാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് എന്നാണ് എബിന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

മതപരിവര്‍ത്തനത്തിന് ശേഷം

മതപരിവര്‍ത്തനത്തിന് ശേഷം

ഇസ്ലാം മതം സ്വീകരിച്ച് മറിയം ആയതിന് ശേഷമായിരുന്നു മെറിന്‍ ഇത്തരത്തില്‍ സംസാരിച്ച് തുടങ്ങിയത്.

യഹ്യയ്‌ക്കൊപ്പം

യഹ്യയ്‌ക്കൊപ്പം

ഭര്‍ത്താവ് യഹ്യയ്ക്കും മറ്റ് 19 പേര്‍ക്കും ഒപ്പമാണ് മെറിന്‍ അപ്രത്യക്ഷയായിട്ടുള്ളത്. യഹ്യയും ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലെത്തിയ ആളാണ്.

എബിനെ മതം മാറ്റാന്‍

എബിനെ മതം മാറ്റാന്‍

എബിനെ മതം മാറ്റാന്‍ യഹ്യയും സഹോദരന്‍ ഈസയും ശ്രമിച്ചതായും പരാതിയില്‍ പറയുന്നത്. ഇസ്ലാമാണ് ശരിയായ വഴി എന്നാണത്രെ യഹ്യ എബിനോട് പറഞ്ഞത്.

ഖുറേഷി

ഖുറേഷി

അര്‍ഷിദ് ഖുറേഷി എന്ന ആളാണ് തന്റെ സഹോദരിയെ മതംമാറ്റിയതെന്ന് എബിന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഖുറേഷിയും റിസ്വാന്‍ ഖാന്‍ എന്ന ആളും ഇപ്പോള്‍ കേരള പോലീസിന്റെ കസ്റ്റഡിയില്‍ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+