താലിബാന്‍ വിരുദ്ധ പോസ്റ്റുമായി എംകെ മുനീര്‍: പിന്നാലെ വിമര്‍ശനവും ഭീഷണിക്കത്തും
കോഴിക്കോട്: താലിബാന്‍ വിരുദ്ധ പോസ്റ്റ് പങ്കുവെച്ച എംകെ മുനീറിന് ഭീഷണിക്കത്ത്. ഫേസ്‌ബുക്ക് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്. എന്നാൽ പോസ്റ്റ് പിൻവലിക്കാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് എംകെ മുനീര്‍. . കടുത്ത ഭാഷയിലുള്ള കത്താണ് വന്നത്. പോലീസ് മേധാവിക്ക് കത്തിന്റെ പകർപ്പ് സഹിതം പരാതി നൽകിയെന്നും എംകെ മുനീർ വ്യക്തമാക്കി.
താലിബാന് കീഴില്‍ അഫ്ഗാന്‍ ജനത നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി വിശദമാക്കിയ മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വിമര്‍ശനവുമായി താലിബാന്‍ അനുകൂലികള്‍ രംഗത്ത് എത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണ്, മുന്‍ വിധിയോടെയാണ് താലിബാനെ കാണുന്നത്'-എന്നത് അടക്കമുള്ള കമന്‍റുകളാണ് മുനീറിന്‍റെ പോസ്റ്റിന് താഴെ നിറയുന്നത്.
'അഫ്ഗാൻ ജനതയ്ക്കൊപ്പം എന്ന് നല്ല വാക്കു പറയുമ്പോൾ അഫ്ഗാൻ ജനത ആർക്കൊപ്പം എന്നുകൂടി നോക്കേണ്ടേ മുനീർ സാഹിബവർകളേ. കാബൂളിലെ വ്യോമ താവളത്തിൽ കൂടിയ ആറായിരം മാത്രമല്ല അഫ്ഗാൻ ജനത. നാലു കോടിയുണ്ട് അവർ. അവർ എന്തു നിലപാടിലാണ് എന്ന് പറയൂ. മീഡിയമാനിയ പിടിപെടാതെ പരിശോധിക്കണം.'- എന്നാണ് അബൂബക്കര്‍ ദാരിമി എന്നയാള്‍ കമന്‍റായി രേഖപ്പെടുത്തുന്നത്.
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്
Recommended Video

അതേസമയം, അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളതെന്നാണ് എംകെ മുനീര്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരിൽ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതവുമാണ്. വിശ്വാസത്തിന്റെ ഏത് തലങ്ങൾ വെച്ച് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണ്. എതിർക്കപ്പെടേണ്ടതാണ്.

കൂട്ടപലായനം ചെയ്യുന്ന,ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധനം ചെയ്യുക..?താലിബാനെ ഭയന്നാണ് അവർ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാൻ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകൾ സ്‌കൂളിൽ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനിൽ താലിബാൻ ഉണ്ടാക്കിയത്.

സാമ്രാജ്യത്വ താല്പര്യങ്ങൾ ജന്മം നൽകിയ താലിബാൻ പിന്നീട് അഫ്ഗാൻ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. താലിബാൻ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരർത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വർഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്നമില്ല.

ഏതൊരു തീവ്രതയെയും എതിർക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്‌ലാം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാൻ ആർക്കാണ് സാധിക്കുക! അഫ്ഘാൻ ജനതയോട് ഐക്യപ്പെടുന്നു. അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലോകം മുന്നോട്ട് വരട്ടെ- എന്നും എംകെ മുനീര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications