ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു; മരണം, കരള്‍ രോഗത്തെ തുടര്‍ന്ന്

Subscribe to Oneindia Malayalam

ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എയും സിപിഎം നേതാവും ആയ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. അവിടെ വച്ച് ജനുവരി 14 ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു മരണം.

എസ്എഫ്‌ഐയിലൂടെ ആയിരുന്നു രാമചന്ദ്രന്‍ നായരുടെ രാഷ്ട്രീയ പ്രവേശനം. രണ്ട് തവണ നിയമ സഭയിലേക്ക് മത്സരിച്ച രാമചന്ദ്രന്‍ നായര്‍ കന്നി മത്സരത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 2001 ല്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ശോഭന ജോര്‍ജ്ജിനെതിരെ ആയിരുന്നു ആദ്യമത്സരം. എന്നാല്‍ 1425 വോട്ടിന് അന്ന് ശോഭന ജോര്‍ജ്ജ് ജയിച്ചു.

kkr

പിന്നീട് 2016 ലെ തിരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ നായര്‍ വീണ്ടും ചെങ്ങന്നൂരില്‍ മത്സരിക്കാനിറങ്ങി. രണ്ട് തവണ എംഎല്‍എ ആയ പിസി വിഷ്ണുനാഥിനെ എണ്ണായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആയിരുന്നു അദ്ദേഹം കണക്ക് തീര്‍ത്തത്.

രണ്ട് തവണ സിപിഎം ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവം അനുഭവിച്ചിട്ടുണ്ട്. പന്തളം എന്‍എസ്എസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MLA KK Ramachnadran Nair passes away.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്