കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാര്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ ഗതികേട്! കെ മുരളീധരന്‍റെ പ്രസംഗം!

  • By
Google Oneindia Malayalam News

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എംഎല്‍എ കെ മുരളീധരനാകും പി ജയരാജനെതിരെ വടകരയില്‍ രംഗത്തിറങ്ങുക. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുരളീധരനെ തിരിഞ്ഞ് കൊത്തുകയാണ് അദ്ദേഹത്തിന്‍റെ മുന്‍ പ്രസംഗം.

muralidd2-1552984683.jp

ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആറ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളായി ഇടംപിടിച്ചപ്പോഴായിരുന്നു മുരളീധരന്‍റെ പരിഹാസ പ്രസംഗം. എംഎല്‍എമാരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഗതികേടാണെന്നായിരുന്നു കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ മുരളീധരന്‍ വിമര്‍ശിച്ചത്.

ഒന്നോ രണ്ടോ പേര്‍ സ്ഥാനാര്‍ത്ഥിയാകുന്നത് അംഗീകരിക്കാംം. എന്നാല്‍ ആറ് എംഎല്‍എമാര്‍ മത്സരരംഗത്ത് ഉണ്ടാകുന്നത് നേതൃത്വത്തിന്‍റെ ഗതികേടാണ് കാണിക്കുന്നത് എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹവും സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മുരളീധരന്‍റെ പ്രസംഗം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍. നിലവില്‍ കോണ്‍ഗ്രസിന്‍റെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ സിറ്റിങ്ങ് എംഎല്‍എമാരാണ്.

കെ മുരളീധരന് പുറമെ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവരാണ്.
എല്‍ഡിഎഫ് പട്ടികയില്‍ എ പ്രദീപ് കുമാര്‍, വീണാ ജോര്‍ജ്ജ്, സി ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍, എഎം ആരിഫ്, പിവി അന്‍വര്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്.

English summary
mla k muraleedharans speech getting viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X