Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമ്പും പഴുതാരയും വസിക്കുന്ന വീട്ടിൽ വൃദ്ധമാതാവ്; അടിയന്തര ഇടപ്പെടലുമായി സി.കെ.ഹരീന്ദ്രൻ എംഎൽഎ

തിരുവനന്തപുരം: ചെളിക്കട്ടകൾ കൊണ്ട് നിർമ്മിച്ച വീട്ടിൽ പാമ്പും പഴുതാരയും അടക്കമുള്ള ഷുദ്രജീവികളോടൊപ്പം അന്തിയുറങ്ങിയിരുന്ന അമ്മയ്ക്കും മകൾക്കും സാന്ത്വനവുമായി എംഎൽഎ. നെയ്യാർഡാം കളളിക്കാട് സ്വദേശിയായ തങ്കത്തിൻ്റെ ദുരവസ്ഥ വൺ ഇന്ത്യ മലയാളം വാർത്തസംഘം പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ്റെ ഇടപ്പെടൽ.

Recommended Video

cmsvideo
    പാമ്പും പഴുതാരയും വസിക്കുന്ന വീട്ടിൽ വൃദ്ധമാതാവ്; അടിയന്തര ഇടപ്പെടലുമായിസി.കെ.ഹരീന്ദ്രൻ MLA
    1

    അടച്ചുറപ്പുള്ള വീട് വേണമെന്നും ആശുപത്രിയിലേക്ക് പോകാനായി വഴി സൗകര്യം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഹൃദ്രോഗത്തിന് ഉൾപ്പെടെ ചികിത്സ തേടുന്ന തങ്കത്തിന് മരുന്നുകൾ മുടങ്ങാതെ ലഭ്യമാക്കാനുള്ള നടപടിയെടുക്കാനും അവരുടെ ആവശ്യങ്ങൾ വേണ്ട രീതിയിൽ പരിഗണിക്കാനും എംഎൽഎ നിർദ്ദേശിച്ചു.

    താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

    2

    കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ആറു വർഷത്തോളമായി കിടപ്പിലായ നെയ്യാർഡാം കള്ളിക്കാട് സ്വദേശിയായ തങ്കമെന്ന വൃദ്ധമാതാവിൻ്റെ ദുരവസ്ഥ വൺ ഇന്ത്യ മലയാളം തിരുവനന്തപുരം വാർത്താസംഘം പുറംലോകത്തെ അറിയിക്കുന്നത്. പാമ്പും പഴുതാരയും അടക്കമുള്ള ജീവികൾ തിങ്ങിപ്പാർക്കുന്ന വീട്ടിലാണ് അമ്മയുടേയും മൂത്തമകളുടെയും ജീവിതം.

    3

    മാത്രമല്ല, ചെളിക്കട്ടയിൽ തീർത്ത വീട് താമസയോഗ്യവുമല്ലായെന്നുള്ള കാര്യവും ഒറ്റനോട്ടത്തിൽ തന്നെ ഞങ്ങളുടെ ക്യാമറക്കണ്ണുകളിൽ തെളിഞ്ഞു. വീടിന് ഒരു സുരക്ഷിതത്വവുമില്ല. സ്ത്രീയായ ഒരു മകളും കുഞ്ഞ് കുട്ടികളും ഇവർക്കൊപ്പം താമസിക്കുന്നുണ്ട്. വീട്ടിലേക്ക് വരുന്ന വഴി സഞ്ചാരയോഗ്യമല്ല.

    4

    കുത്തിറക്കവും കയറ്റവും ഇടുങ്ങിയ നടപ്പാതകളും നിറഞ്ഞതായിരുന്നു ആ വഴി. കൂടാതെ, ഹൃദ്രോഗത്തിനും ബീപിക്കും സ്ട്രോക്കിനും ചികിത്സയിൽ കഴിയുന്ന ഇവർക്ക് ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ മാത്രമാണ് ഇവർക്ക് സമീപത്തെ പി എച്ച് സി വഴി ലഭിച്ചിരുന്നത്.

    5

    എന്നാൽ, വാർത്ത പുറത്ത് വന്നതിന് പിന്നാലെ പാറശാല എംഎൽഎ വിഷയത്തിൽ സജീവമായി ഇടപെട്ടു. അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകാൻ സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഇവരുടെ പേര് ചേർക്കാൻ നിർദ്ദേശിച്ചു. ഇടുങ്ങിയ നടപ്പാത മാത്രമുള്ള വഴി സഞ്ചാരയോഗ്യമാക്കാൻ തങ്കത്തിൻ്റെ വീടിനടുത്ത് താമസിക്കുന്നവരുടെ സഹകരണവും തേടും.

    6

    ഇവർ വഴി വിട്ടുനൽകാൻ തയ്യാറാണെങ്കിൽ പാത നാട്ടുകാരുടെ സഹായത്തോടെ സഞ്ചാരയോഗ്യമാക്കും. കൂടാതെ, പിഎച്ച്സി വഴി കൃത്യമായും മുടങ്ങാതെ മരുന്നെത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും പ്രാദേശിക നേതാക്കളായ വിനോദ്, സുനിൽ എന്നിവർക്ക് എംഎൽഎ നിർദേശം നൽകി. വൺ ഇന്ത്യ മലയാളം പുറത്തു കൊണ്ടുവന്ന വീഡിയോവാർത്തയെ തുടർന്നായിരുന്നു എംഎൽഎയുടെ അടിയന്തര ഇടപെടലുണ്ടായത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+