കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധം; അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വിടി ബല്‍റാമിന്റെ പിന്തുണ

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അസം സ്വദേശിയെ പ്രതിചേര്‍ത്തതിന് പിന്നാലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പിന്തുണയുമായി വിടി ബല്‍റാം എംഎല്‍എ. ഇത്തരം സംഭവങ്ങളുടെ പേരില്‍ മറ്റു സംസ്ഥാന തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം വ്യക്തമാക്കുന്നു.

വിടി ബല്‍റാം പറയുന്നത് ഇങ്ങനെയാണ്, ജിഷ വധക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കാന്‍ കഴിഞ്ഞതില്‍ കേരളാ പോലീസ് അഭിനന്ദനമര്‍ഹിക്കുന്നു. സോഷ്യല്‍ മീഡിയയയിലും മറ്റും പല തത്പരകക്ഷികളും നടത്തിവന്നിരുന്ന ഊഹാപോഹങ്ങളെ തള്ളിക്കളയുന്ന തരത്തിലാണ് ഇപ്പോള്‍ ഒരു പ്രതി പിടിയിലായിരിക്കുന്നത്.

vt-balram

എന്നാല്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നയാള്‍ തന്നെയാണോ ക്രൂരമായ ആ കൃത്യം നിര്‍വ്വഹിച്ചത്, അയാള്‍ ഒറ്റക്കായിരുന്നോ കൂടെ മറ്റാളുകള്‍ ഉണ്ടായിരുന്നോ, എന്തായിരുന്നു മോട്ടീവ് എന്നതടക്കമുള്ള മുഴുവന്‍ കാര്യങ്ങളും കോടതിമുന്‍പാകെ പഴുതടച്ച് തെളിവുകള്‍ നിരത്തിവാദിച്ച് സംശയലേശമന്യേ കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അയാളെ കുറ്റക്കാരനെന്ന് വിധിയെഴുതാനാവൂ. അതുവരെ അയാള്‍ പ്രതി മാത്രമേ ആവുന്നുള്ളൂ, കുറ്റവാളി ആവുന്നില്ല.

പറഞ്ഞുവന്നത് കേരളത്തില്‍ പണിയെടുക്കുന്ന; ഈ നാടിന്റെ സമ്പദ്‌വ്യവസ്ഥക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ മുഴുവന്‍ ഇതിന്റെപേരില്‍ ഇപ്പൊഴേ അടച്ചാക്ഷേപിക്കുന്നതും അവരുടെമേല്‍ സര്‍വ്വീലന്‍സും അമിതനിയന്ത്രണങ്ങളും വേണമെന്ന് ആക്രോശിക്കുന്നതും ശുദ്ധ റേസിസമാണ് എന്ന് തന്നെയാണ്. ഇന്ത്യ എല്ലാവര്‍ക്കും ഒരേപോലെ അവകാശപ്പെട്ടതായതിനാല്‍ 'അന്യസംസ്ഥാനത്തൊഴിലാളി' എന്ന പ്രയോഗം തന്നെ ഭരണഘടനാവിരുദ്ധമായ വംശീയാധിക്ഷേപമാണ്. ഇതേ കൃത്യം ഇതിലും ക്രൂരമായി ഒരു മലയാളി ചെയ്യില്ല എന്ന് പൂര്‍ണ്ണമായി ഉറപ്പിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്നും ഓര്‍ത്താല്‍ നന്ന്.

English summary
MLA VT Balram support Migrant labourers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X