കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ബറിനെതിരായ നീക്കം ആശങ്കാജനകം, സര്‍ക്കാരില്‍ പ്രതീക്ഷ: ടിപി അബ്ദുല്ലക്കോയ മദനി

Google Oneindia Malayalam News

കോഴിക്കോട്: എംഎം അക്ബറിനെതിരെയുള്ള നീക്കം ആശങ്ക ഉളവാക്കുന്നതാണെന്ന് കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ആശങ്ക ലഘൂകരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണ്. ജനാധിപത്യ സര്‍ക്കാറുകളിലും നീതിന്യായ വ്യവസ്ഥയിലുമാണ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഇതിനനുസരിച്ച് സത്യസന്ധ വും നീതിയുക്തവുമായ നിലപാടെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണമെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഐഎസ്എം ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...
ഇസ്‌ലാമിക പ്രബോധന സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാനുള്ള ആസൂത്രിത നീക്കം വിവേകത്തോടെ ചെറുക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്ഘാടന സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. വര്‍ഗീയ ഫാഷിസം ചിന്താസ്വാതന്ത്ര്യത്തിന് നേരെ വിഷം ചീറ്റുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിലാണ് പ്രതീക്ഷയുള്ളത്.

ism

കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള നീക്കം ചെറുക്കാന്‍ ജനാധിപത്യ കൂട്ടായ്മകള്‍ ശക്തിപ്പെടണം. വിദ്വേഷ രാഷ്ട്രീയം ചോരചിന്തുമ്പോള്‍ വിവേകത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നീക്കമുണ്ടാക്കണം. വിശപ്പടക്കാന്‍ വകയില്ലാതെ വലഞ്ഞവനെ ആള്‍കൂട്ട ആക്രമണത്തിന് വിധേയമാക്കിയ നടപടി ക്രൂരവും അപലപനീയവുമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ശ്രീദേവി വഞ്ചിക്കപ്പെട്ടു; കടുത്ത മാനസിക സമ്മര്‍ദ്ദം!! ക്രൂര മര്‍ദ്ദനം, ഞെട്ടുന്ന വെളിപ്പെടുത്തല്‍ശ്രീദേവി വഞ്ചിക്കപ്പെട്ടു; കടുത്ത മാനസിക സമ്മര്‍ദ്ദം!! ക്രൂര മര്‍ദ്ദനം, ഞെട്ടുന്ന വെളിപ്പെടുത്തല്‍

ശ്രീദേവി മരിച്ച അർദ്ധരാത്രിയിൽ ബോണി കപൂറിന്റെ ഫോൺകോൾ.. ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെ

English summary
mm akbar's arrest create tension in society says tp abdullakoya madani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X