ശ്രീദേവി മരിച്ച അർദ്ധരാത്രിയിൽ ബോണി കപൂറിന്റെ ഫോൺകോൾ.. ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെ
Recommended Video

ദുബായ്: മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമായിരിക്കുന്നു. ദുബായില്‍ അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ഒടുവില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചിരിക്കുകയാണ്. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ മാത്രമേ തുടരന്വേഷണം നടത്തൂ എന്നും പ്രോസിക്യൂഷന് വ്യക്തമാക്കി കഴിഞ്ഞു.
ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍, മകന് അര്ജുന് കപൂര്‍ എന്നിവരടക്കം ശ്രീദേവിയുടെ മൃതദേഹത്തെ ഇന്ത്യയിലേക്ക് അനുഗമിക്കും. അതിനിടെ ശ്രീദേവിയുടെ മരണം സംഭവിച്ച രാത്രിയിലെ ബോണി കപൂറിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പബ്ലിക് ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ദുരൂഹത ഇല്ലെന്ന് കണ്ടെത്തൽ
നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീദേവിയുടെ തലയിലുണ്ടായ മുറിവല്ല മരണകാരണമെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എത്തിയത് 20ന്
ഫെബ്രുവരി 20നാണ് ശ്രീദേവി ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ദുബായിലെത്തിയത്. വിവാഹത്തിന് ശേഷം ഫെബ്രുവരി 23ന് മകള്‍ ഖുഷിക്കൊപ്പം ബോണി കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങി. എന്നാല്‍ ശ്രീദേവി മടങ്ങിപ്പോയില്ല. ഫെബ്രുവരി 24ന് വൈകിട്ട് ബോണി കപൂര്‍ ദുബായില്‍ മടങ്ങിയെത്തി.

ബോണി കണ്ടത്
ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കുന്നതിനായിരുന്നു അത്. ഉറങ്ങി എഴുന്നേറ്റ ശേഷം ശുചിമുറിയിലേക്ക് പോയ ശ്രീദേവിയെ 15 മിനുറ്റിന് ശേഷവും പുറത്തേക്ക് കണ്ടില്ല. വിളിച്ചിട്ടും മറുപടി ഇല്ലാതായപ്പോഴാണ് ബോണി കപൂര്‍ വാതില്‍ ബലം പ്രയോഗിച്ച് തുറന്നത്. ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു ശ്രീദേവി.

ആദ്യം വിളിച്ചത് സുഹൃത്തിനെ
വിവരം ഉടനെ പോലീസിനെ അറിയിക്കുകയോ ഡോക്ടറെ വിളിച്ച് വരുത്തുകയോ ചെയ്യുന്നതിന് പകരം അടുത്ത സുഹൃത്തിനെയാണ് ബോണി കപൂര്‍ അര്‍ദ്ധരാത്രി ബന്ധപ്പെട്ടത് എന്നാണ് റിപ്പബ്ലിക് ടിവി പുറത്ത് വിട്ടിരിക്കുന്ന വാര്‍ത്ത. ഒരു കാലത്ത് മുലായം സിംഗിന്റെ വലംകൈ ആയിരുന്ന നേതാവ് അമര്‍ സിംഗിനെയാണ് ബോണി ആദ്യം വിളിച്ചത്.

പുലര്‍ച്ചെ 12.40ന്
കപൂര്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഈ മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ്. പുലര്‍ച്ചെ 12.40ന് ആയിരുന്നു ആ ഫോണ്‍വിളി. പലതവണ അമര്‍ സിംഗിന്റെ മൊബൈലില്‍ ബന്ധപ്പെടാന്‍ ബോണി കപൂര്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഫോണ്‍ സൈലന്റ് മോഡില്‍ ആയിരുന്നതിനാല്‍ കിട്ടിയില്ല.

ഭാഭി പോയി
ദില്ലിയിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്ക് വിളിച്ചാണ് ശ്രീദേവിയുടെ മരണവിവരം ബോണി കപൂര്‍ സുഹൃത്തിനെ അറിയിച്ചത്. ഭാഭി പോയി എന്നായിരുന്നു വിറയ്ക്കുന്ന ശബ്ദത്തില്‍ ബോണി പറഞ്ഞത്. ശ്രീദേവിയുടെ മരണവിവരം ബോണി അറിയിക്കുന്ന ആദ്യത്തെ ആള് താനാണെന്ന് അമര്‍ സിംഗ് റിപ്പബ്ലിക്ക് ടിവിയോട് പ്രതികരിച്ചു.

മറ്റൊന്നും ബോണി പറഞ്ഞില്ല
ഭാഭി പോയി എന്നല്ലാതെ മറ്റൊന്നും ബോണി പറഞ്ഞില്ലെന്ന് അമര്‍ സിംഗ് പറയുന്നു. മറ്റൊന്നും പറയാനുള്ള സാഹചര്യമായിരുന്നില്ല അത്. ഉത്തര്‍ പ്രദേശില്‍ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ ശ്രീദേവിയുടെ മരണത്തിന് മുന്‍പ് ബോണി കപൂര്‍ അമര്‍ സിംഗിനൊപ്പമാണ് ദുബായ് വിട്ടത്.

ശ്രീദേവി മദ്യപാനിയല്ല
ശ്രീദേവിയുടെ മരണകാരണം അമിതമദ്യപാനമാണ് എന്ന തരത്തിലുള്ള സോഷ്യ മീഡിയ പ്രചാരണങ്ങളെ തള്ളി അമര്‍ സിംഗ് നേരത്തെ രംഗത്ത് വന്നിരുന്നു. ശ്രീദേവി വീര്യമേറിയ മദ്യം കഴിക്കാറില്ലെന്നും വൈന്‍ മാത്രമാണ് കഴിക്കാറുള്ളത് എന്നുമായിരുന്നു വെളിപ്പെടുത്തല്‍. ശ്രീദേവിയെ മദ്യപാനിയായി ചിത്രീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംശയ മുനയിൽ ബോണി
ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം സംബന്ധിച്ച് പല ദുരൂഹതകളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ബോണി കപൂറിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായിരുന്നു വാര്‍ത്തകള്‍ പലതും. ബോണി കപൂറായിരുന്നു ശ്രീദേവിക്കൊപ്പം മരണസമയത്ത് ഉണ്ടായിരുന്നത് എന്നത് കൊണ്ട് തന്നെ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയുമുണ്ടായി.

മണിക്കൂറുകളുടെ ചോദ്യം ചെയ്യൽ
നീണ്ട മണിക്കൂറുകളാണ് ബോണി കപൂറിന് പോലീസ് സ്ററേഷനില്‍ ചെലവഴിക്കേണ്ടി വന്നതെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഒരു അപകട മരണത്തില്‍ സാധാരണ ഉണ്ടാകുന്ന നടപടി ക്രമം മാത്രമാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യുകയുണ്ടായി.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications