"കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി" മുല്ലപ്പള്ളിയെ വിമർശിച്ച് എംഎം മണി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് വൈദ്യതി മന്ത്രി എംഎം മണി. കേരളത്തിൽ യുഡിഎഫിന് നേട്ടമുണ്ടാകുമെന്ന സർവേ ഫലം കണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുള്ളിച്ചാടുകയാണ്. അതേ സമയം അഖിലേന്ത്യാ തലത്തിൽ വന്ന റിപ്പോർട്ടിൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് പറഞ്ഞിട്ടും കെപിസിസി അധ്യക്ഷന് യാതെരാരു പ്രയാസവുമില്ലെന്ന് എംഎം മണി കുറ്റപ്പെടുത്തുന്നു.
എൽഡിഎഫിന് സീറ്റ് കുറയും എന്ന് പറയുന്നതിൽ മാത്രമാണ് മുല്ലപ്പള്ളിക്ക് സന്തോഷം. കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്കെന്ന് എംഎം പരിഹസിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മന്ത്രിയുടെ വിമർശനം.
മോദിയോ രാഹുലോ? അധികാരത്തിലേക്ക് ആര്? ജനവിധി നാളെ, ആകാംഷയോടെ രാജ്യം
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സർവ്വേ റിപ്പോർട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതേ അവസരത്തിൽ അഖിലേന്ത്യ തലത്തിൽ വന്ന എല്ലാ സർവ്വേ റിപ്പോർട്ടുകളും പറയുന്നത് ബിജെപി. വീണ്ടും അധികാരത്തിൽ വരുമെന്നും കോൺഗ്രസ് തറപറ്റുമെന്നുമാണ്. അതിൽ കെപിസിസി.അധ്യക്ഷന് ഒരു പ്രയാസവുമില്ല.
എൽഡിഎഫിന് സീറ്റ് കുറയുമെന്ന സർവ്വേ റിപ്പോർട്ടിലാണ് പുള്ളിക്കാരന് സന്തോഷം. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണ്. "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി" എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്ക്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ