മതാത്മക രാഷ്ട്രീയമോ സ്വത്വവാദമോ കൊണ്ട് പ്രതിരോധിക്കാനാകില്ലെന്ന് എംഎൻ കാരശ്ശേരി

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:മതാത്മക രാഷ്ട്രീയമോ സ്വത്വവാദമോ കൊണ്ട് പ്രതിരോധിക്കാനാകില്ലെന്ന്ഡോ:എംഎൻ കാരശ്ശേരി .രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ വർഗ്ഗീയതയെ ചെറുക്കാൻ മതാത്മക രാഷ്ട്രീയത്തിനോ പ്രതിരോധം എന്ന നിലയിൽ ഉയർന്നു വരുന്ന സ്വത്വ വാദത്തിനോ കഴിയില്ലെന്ന് ഡോ:എംഎൻകാരശ്ശേരി പറഞ്ഞു.ഡമോക്രാറ്റിക് ഡയലോഗ് വടകരയിൽ സംഘടിപ്പിച്ച വർഗ്ഗീയ വിരുദ്ധ സമ്മേളനം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കാരശേരി.

 karaseri

ആധുനിക ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്ന പ്രസ്ഥാനങ്ങൾക്ക് മാത്രമേ ഇതിനു കഴിയുകയുള്ളൂവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ പി.ബാലൻ മാസ്റ്റർ
അധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യ സമര കാലത്ത് ജനതയുടെ വിമോചനാ മൂല്യമായിരുന്ന ദേശീയത സങ്കൽപ്പങ്ങളെ സങ്കുചിതമായി വ്യാഖ്യാനിച്ചാണ് വർഗ്ഗീയത ജന പ്രീതിയാർജിക്കുന്നതെന്ന് സമ്മേളനത്തിൽ സംസാരിച്ച സി.എം.പി നേതാവ് സി.പി.ജോൺ പറഞ്ഞു

മുൻ മന്ത്രി ബിനോയ് വിശ്വം,ടി.രാജൻ.എം.അജയൻ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വെച്ച് എം.എം.സോമശേഖരൻ രചിച്ച ദേശീയതയും,വർഗ്ഗീയതയും എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കഥാകൃത്ത് പി.കെ.നാണു നിർവ്വഹിച്ചു.സി.എച്ച്.അച്യുതൻ പുസ്തകം ഏറ്റുവാങ്ങി.പി.ഹരീന്ദ്രനാഥ് പുസ്തകത്തെ പരിചയപ്പെടുത്തി.

പടം:വടകരയിൽ നടന്ന വർഗ്ഗീയ വിരുദ്ധ സമ്മേളനം എം.എൻ.കാരശ്ശേരി ഉൽഘാടനം ചെയ്യുന്നു ചെയ്യുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mn karaseri on hindu fascism

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്