മുസ്ലീം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവർ; ‘മതം’ പൊട്ടുന്നവരോട് കാരശേരി...

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: ഒമർ ലുലുവിന്റെ ഒര അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരായ മതചമൗലീക വാദികളുടെ ആക്രമണം ഞെട്ടിക്കുന്നതെന്ന് എഴുത്തുകാരൻ എംഎൻ കാരശ്ശേരി. ചിത്രത്തിലെ മാണിക്യ മലരായ പൂവെ... എന്ന ഗാനത്തിനെതിരെയാണ് മതമൗലീകവാദികൾ രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ മതമൗലികവാദികളും പ്രത്യേകിച്ച് മുസ്ലിം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവരാണ്. കലകള്‍ മനുഷ്യന് ആനന്ദം നല്‍കുന്നത് അവര്‍ അനുവദിക്കില്ലെന്നും കാരശ്ശേരി വ്യക്തമാക്കുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനം പ്രവാചകനായ മുഹമ്മദിന്റെയും ഖദീജാ ബീവിയുടെയും പ്രണയവും വിവാഹവുമാണ് പറയുന്നത്. എന്നാല്‍ ഇസ്ലാം മതവിശ്വാസത്തെ ഹനിക്കുന്നതാണെന്ന മതമൗലീക വാദികളുടെ വാദങ്ങള്‍ ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധിക്കാൻ ഏറ്റവും ശക്തമായ മാർഗം

പ്രതിരോധിക്കാൻ ഏറ്റവും ശക്തമായ മാർഗം

കല എപ്പോഴും മമൗലികവാദത്തേയും പൗരോഹിത്യത്തേയും പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗമാണെന്നും കാരശേരി കൂട്ടിച്ചേർത്തു. പ്രിയ പ്രകാശിനെതിരെയും ഒമറിനെതിരെയും മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പറ്റം മുസ്ലീം യുവാക്കളാണ് ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടത്.

നബിയെ അപമാനിക്കുന്നു

നബിയെ അപമാനിക്കുന്നു

മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിത്. വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിനുള്ളില്‍ അറിയാവുന്ന ഒരു പാട്ടാണിത് എന്ന് മനസ്സിലാക്കാതെയാണ് ഹൈദരാബാദിലുള്ള മുസ്ലീം യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

എഫ്ഐആർ രജിസ്റ്റർ ചെയ്തു

എഫ്ഐആർ രജിസ്റ്റർ ചെയ്തു

സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരിക്കുകയാണ്. നിമയിലെ മാണിക്യമലരായ എന്ന വീഡിയോ പാട്ട് ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവം വേദനിപ്പിക്കുന്നത്

സംഭവം വേദനിപ്പിക്കുന്നത്

വേദനിപ്പിക്കുന്നു. ഗാനത്തിൽ പ്രവാചക നിന്ദയില്ല. കേസ് നിയമപരമായി നേരിടും. ഇത്​ പഴയ പ്രണയഗാനമാണ്​. ഗാനത്തിൽ പ്രവാചക നിന്ദയില്ല. ഇത്​ പഴയ പ്രണയഗാനമാണ്​. എല്ലാ സമുദായങ്ങളും ഈ പാട്ട്​ പാടിയിരുന്നു. അതിൽ മുസ്ലിം വിരുദ്ധമായ യാതൊന്നും ഇല്ലെന്നുമാണ് ഒമർ ലുലു പ്രതികരിച്ചത്.

English summary
MN Karassery's comments about Oru adar love song

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്