'വികസനമാണ് നമുക്ക് വേണ്ടത്, മറക്കരുത്'; ഇടത് സ്ഥാനാർത്ഥി ഗണേഷ് കുമാറിന് വോട്ട് തേടി മോഹൻലാൽ
തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും നടനുമായ കെബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാല്‍. ഗണേഷ് കുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടുളള വീഡിയോ ആണ് മോഹന്‍ലാലിന്റെത്. മോഹന്‍ലാല്‍ പ്രസിഡണ്ടായ താരസംഘടന അമ്മയുടെ ഭാരവാഹി കൂടിയാണ് ഗണേഷ്. പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്നും വികസനമാണ് നമുക്ക് ആവശ്യമെന്നത് മറക്കരുതെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.
മോഹന്‍ലാലിന്റെ വാക്കുകളിങ്ങനെ: '' മറ്റുളളവരെ കേള്‍ക്കാനുളള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാകേണ്ട അത്യാവശ്യ ഗുണം. മറ്റുളളവരുടെ ദുഖം കേള്‍ക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുളളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്ന് വരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
പുതിയ വികസനം ആശയങ്ങളും സ്വപ്‌നങ്ങളും പങ്കുവെയ്ക്കുമ്പോള്‍ അഭിനയത്തേക്കാളുപരി പത്തനാപുരത്തെ കുറിച്ചുളള വല്ലാത്തൊരു അഭിനിവേശം ആ വാക്കുകളില്‍ ഞങ്ങള്‍ കേള്‍ക്കാറുണ്ട്, കാണാറുണ്ട്. ഗണേഷിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ പത്തനാപുരം ആക്കിയതില്‍ ഗണേഷ് കുമാറിന്റെ സംഭാവന എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാം. പ്രിയ സഹോദരന്‍ ഗണേഷ് കുമാറിന്റെ വികസന സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത് വികസനമാണ് നമുക്ക് വേണ്ടത്'.
നേരത്തെയും തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിന് വോട്ട് അഭ്യർത്ഥിച്ച് മോഹൻലാൽ രംഗത്ത് വന്നിട്ടുണ്ട്. പത്തനാപുരത്ത് പ്രചാരണത്തിനും മോഹൻലാൽ എത്തിയിരുന്നു. പത്തനാപുരത്ത് സിറ്റിംഗ് എംഎൽഎയായ ഗണേഷ് കുമാർ ഇക്കുറി കടുത്ത മത്സരമാണ് നേരിടുന്നത്. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഗണേഷിന് എതിരാളി.