Get Updates
Get notified of breaking news, exclusive insights, and must-see stories!

നവമാധ്യമങ്ങള്‍ക്ക് മുന്നില്‍ മോഹന്‍ലാല്‍ മുട്ടുമടക്കി; ലാലിസത്തിന്റെ പണം തിരിച്ചടക്കും

തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ കണ്ടില്ലെന്ന് നടിക്കാന്‍ സൂപ്പര്‍ താരം മോഹന്‍ലാലിന് കഴിഞ്ഞില്ല. വണ്‍ഇന്ത്യ മലയാളം അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തുടക്കിമിട്ട വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ ലാലിന്റെ മറുപടി.

ലാലിസത്തിന് വേണ്ടി വാങ്ങിയ പണം മുഴുവനും തിരിച്ച് നല്‍കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. മുഖ്യധാരാ മാധ്യമങ്ങള്‍ മുഴുവനും ലാലിന് പിന്തുണയുമായി എത്തിയേപ്പാഴും വണ്‍ഇന്ത്യ മലയാളം അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആണ് ലാലിസത്തിന്റെ പാകപ്പിഴകള്‍ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

Mohan Lal

ലാലിസത്തിന്റെ പണം മുഴുവനും തിരിച്ചടക്കും എന്നാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ലാലിസം അവതരിപ്പിച്ചതെന്ന് ലാല്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെ ദു:ഖിതനാക്കുന്നു എന്നും സര്‍ക്കാരിനെഴുതിയ കത്തില്‍ ലാല്‍ വ്യക്തമാക്കുന്നു.

തനിക്ക് ലാലിസത്തിനായി ലഭിച്ച ഒരുകോടി അറുപത്തി മൂന്ന് ലക്ഷത്തിഎഴുപത്തിയേഴായിരത്തി അറനൂറ് രൂപ രൂപ അത് ലഭിച്ച അക്കൗണ്ടിലേക്ക് തിരിച്ചടക്കം എന്നാണ് ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ലാലിസത്തിലെ കലാകാരന്‍മാരുടെ താമസത്തിനും ഗതാഗതത്തിനും വേണ്ടി ചെലവഴിച്ച തുകയും, വാര്‍ ക്രൈ എന്ന പേരില്‍ കുഞ്ഞാലി മരക്കാരെ അവതരിപ്പിച്ച പരിപാടിയുടെ പ്രതിഫലത്തെ കുറിച്ചും ലാല്‍ ഒന്നും പറഞ്ഞിട്ടില്ല.

മോഹന്‍ലാലിന്റെ കത്തിന്റെ പൂര്‍ണരൂപം
ഓരോ മലയാളിയുടേയും സ്‌നേഹവും കരുതലും പ്രാര്‍ത്ഥനയും വാല്‍സല്ല്യവുമാണ്
കഴിഞ്ഞ 36 വര്‍ഷങ്ങളായി എന്നെ ഞാനായി നിലനിര്‍ത്തുന്നത് എന്ന ഉത്തമ
ബോധ്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം
കേരളം, ദേശിയ ഗെയിംസിന് ആതിഥ്യം അരുളുമ്പോള്‍ എന്റെ പൂര്‍ണ്ണമായ
സഹകരണവും സാന്നിധ്യവും മഹത്തായ ഈ കായിക മാമാങ്കത്തിന് ഉണ്ടാവണമെന്ന്
ബഹുമാന്യരായ മുഖ്യമന്ത്രിയും കായിക വകുപ്പുമന്ത്രിയും എന്നോടാവശ്യപ്പെട്ടു.
അവസാന നിമിഷം, അതുവരെ ആസൂത്രണം ചെയ്ത വലിയൊരു സംഗീത വിരുന്ന്
നടക്കാതെ പോകുമെന്ന് വന്നപ്പോള്‍, അധികാരികളെന്നെ സമീപിച്ച്, ഞാനേറെ
താല്‍പര്യത്തോടെ തയ്യാറെടുത്തുവന്ന 'ലാലിസം' എന്ന ഷോ, ദേശിയ ഗെയിംസിന്റെ
ഉത്ഘാടനവേദിയില്‍ അവതരിപ്പിക്കാനാവുമോ എന്നഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ
ഇത്തരം പരിപാടികളുമായി എന്നും സന്തോഷത്തോടെ സഹകരിച്ചിട്ടുള്ള ഞാന്‍,
കെട്ടിലും മട്ടിലും, ഏറെ വിഭിന്നമായ ലാലിസം എന്ന പെര്‍ഫോമന്‍സ്, ഉള്ളടക്കത്തിലും
അവതരണത്തിലും സാങ്കേതിക സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി ലളിതമായി
അവതരിപ്പിക്കാമെന്നേറ്റു. ഒപ്പം, കുഞ്ഞാലിമരയ്ക്കാരെന്ന ധീര ദേശസ്‌നേഹിക്ക്
ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ഷോയിലും പങ്കെടുക്കാമന്നേറ്റു. യാതൊരു പ്രതിഫലവും
പറ്റാതെ ഈ രണ്ടു പരിപാടികളിലും പങ്കെടുത്ത്, കായിക കലയുടെ
മഹാമേളയോടുള്ള എന്റെ വിനീതമായ പ്രതിബദ്ധത പ്രകാശിപ്പിക്കാനായിരുന്നു
എന്റെ തീരുമാനം. എന്നാല്‍, ഈ പരിപാടികളില്‍ പങ്കെടുക്കുന്ന
കലാകാരന്‍മാര്‍ക്കും, അണിയറയില്‍ അഹോരാത്രം പണിയെടുക്കുന്ന
സാങ്കേതിപ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കേണ്ടതുണ്ട്. കൃത്യമായി ഇനം തിരിച്ച്
കണക്കാക്കി, ഈ കലാപരിപാടികളുടെ പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ച ആളുകള്‍ പറഞ്ഞ
തുക, ഒരു കോടി അറുപതുലക്ഷം രൂപ (സര്‍വ്വീസ് ടാക്‌സ് പുറമെ)
സര്‍ക്കാരില്‍നിന്നും കൈപ്പറ്റി. അതില്‍ ഇതുവരെ ചെലവാക്കിയ തുകയുടെ കണക്ക്
ഈ കുറിപ്പിനൊപ്പം വയ്ക്കുന്നു.
'ലാലിസം' അവതരിപ്പിച്ച് തീര്‍ന്ന രാത്രി മുതല്‍, ഇതുവരെ ഉയരുന്ന വിവാദ
കോലാഹലങ്ങളും വിമര്‍ശനങ്ങളും ഞാന്‍ കണ്ടും കേട്ടും,
അറിഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ, എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ
ഹര്‍ഷാരവങ്ങളിലൂടെ, അഭിനന്ദനങ്ങളിലൂടെ, സ്‌നേഹശാസനകളിലൂടെ നടനെന്ന
നിലയില്‍ പരുവപ്പെട്ട ആളാണ് ഞാന്‍. അതില്‍ നിന്നെല്ലാം വിഭിന്നമായി നിങ്ങളില്‍
ചിലരെങ്കിലും എന്റെനേര്‍ക്ക് തൊടുത്ത ആരോപണ ശരങ്ങള്‍, എന്നെ ദുഖിപ്പിക്കുന്നു.
ഏറ്റവും നല്ല ഉദ്ദേശത്തോടെ ചെയ്ത കര്‍മ്മത്തെ വളരെ നിസ്സാരമായി,
നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത്, എന്നെ അഗാധമായി വ്യസനിപ്പിച്ചു.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി, രാവും പകലും, ഈ പരിപാടിക്കായി നിറഞ്ഞ
മനസ്സോടെ ഞാന്‍ ചെലവിട്ട അദ്ധ്വാനത്തെയും എന്റെ ആത്മാര്‍ത്ഥതയെയും
നിസ്സാരവത്കരിക്കുന്നവരോട്, ഞാന്‍ സര്‍ക്കാരിന്റെ പണം അവിഹിതമായി
കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരോട് എനിക്ക് പരിഭവമോ, പരാതിയോ ഇല്ല. പക്ഷേ,
എന്നെ എന്നും സ്‌നേഹവാല്‍സല്ല്യങ്ങള്‍ക്കൊണ്ട് മൂടിയിട്ടുള്ള എന്റെ പ്രിയപ്പെട്ട
പ്രേക്ഷകര്‍ക്ക് എന്നെപ്പറ്റി പ്രേക്ഷകരുടെയുള്ളില്‍ സംശയത്തിന്റെ ലാഞ്ചനപോലും
ഉണ്ടാവരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍മാത്രം
അസ്തിത്വമുള്ള എന്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചര്‍ച്ചകളിലേക്കോ ഇനി
വലിച്ചിഴയ്‌ക്കേണ്ടതില്ല. സര്‍ക്കാരില്‍ നിന്നും ഞാന്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും
1,63,77,600 (ഒരു കോടി അറുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയേഴായിരത്തി
അറുന്നൂറ്) രൂപ ഞാന്‍ സര്‍ക്കാരിലേക്ക് തിരച്ചടയ്ക്കുന്നു. ഇതോടെ ഇതു
സംബന്ധിക്കുന്ന എല്ലാ വിവാദങ്ങളും തീരട്ടെ. ദേശീയകായിമേളയ്ക്ക് എല്ലാവിധ
ഭാവുകങ്ങളും നേരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+