ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ സിപിഎം നേതാവ് പീഡിപ്പിച്ചു; സംഭവം കോഴിക്കോട്, നേതാവ് ഒളിവിൽ...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  കോഴിക്കോട് വിദ്യാർത്ഥിയെ സിപിഎം നേതാവ് പീഡിപ്പിച്ചു | Oneindia Malayalam

  കൊയിലാണ്ടി: കോഴിക്കോട് നടവത്തൂരിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതിയിൽ സിപിഎം പഞ്ചായത്തംഗത്തിന്റെ പേരിസ്‍ കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

  കീഴരിയൂര്‍ പഞ്ചായത്ത് ഏഴാംവാര്‍ഡംഗം കോഴിപ്പുറത്ത് മീത്തല്‍ മിനീഷിന്റെ പേരിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. മിനീഷ് ഇപ്പോൾ ഒലിവിലാണെന്ന് പോലീസ് അറിയിച്ചു. ഇതേ കുട്ടിയുടെ പരാതിയില്‍ തരുളേരി മീത്തല്‍ കരുണനെ കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിൽ പ്രതിയായ മിനീഷ് സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്.

  ആളൊഴിഞ്ഞ വീട്ടിൽ

  ആളൊഴിഞ്ഞ വീട്ടിൽ

  സ്കൂളിന് സമീപത്തെ ആളോഴിഞ്ഞ വീട്ടിൽ വച്ചാണ് കുട്ടിയെ മിനീഷ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു‌. പരാതിയെ തുടർന്ന് മൊഴിയെടുത്ത ചൈൽഡ് ലൈൻ പ്രവർത്തകരോടും പോലീസിനോടും കുട്ടി മിനീഷിന്റെ പേര് പറയുകയായിരുന്നു. മുമ്പ് കുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ തരുളേരി മീത്തല്‍ കരുണനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

  കുട്ടികൾക്കെതിരെയയുള്ള പീഡനം വർധിക്കുന്നു

  കുട്ടികൾക്കെതിരെയയുള്ള പീഡനം വർധിക്കുന്നു

  അതേസമയം കുട്ടികളോടുള്ള അദികത്രമം കൂടി വരികയാണ്. ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെ കോഴിക്കോട് അറസ്റ്റു ചെയ്തതും ഈ അടുത്ത കാലത്തായിരുന്നു. പറമ്ബില്‍ ബസാര്‍ ചെറുവയത്തിപറമ്ബ് ഷെറീന മന്‍സിലില്‍ മൊയ്തീന്‍കോയ(70)യെയാണ് ചേവായൂര്‍ സി.ഐ കെകെ ബിജുവിന്റെനേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

  പണം നൽകാനും ശ്രമം

  പണം നൽകാനും ശ്രമം

  രണ്ടു വിദ്യാര്‍ഥികളെ രണ്ടു തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും രണ്ടുതവണ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു. ടിവി കാണാന്‍ വീട്ടീലേക്ക് ക്ഷണിച്ചുവരുത്തിയാണ് പീഡിപ്പിച്ചതത്രെ. ഇയാള്‍ കുട്ടിക്ക് പണം നല്‍കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞിരുന്നു.

  ഇതിനുമുമ്പും ആരോപണം ഉണ്ടായിരുന്നു

  ഇതിനുമുമ്പും ആരോപണം ഉണ്ടായിരുന്നു

  ഒരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊയ്തീനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചത് പുറത്തായത്. ഇയാള്‍ക്കെതിരെ മുമ്പും ആരോപണം ഉയര്‍ന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചേവായൂര്‍ എസ്ഐമാരായ ഇകെ ഷിജു, എ മുരളീധരന്‍, എന്‍ ദിജേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Molesting case against CPM leader in Kozhikode

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്