കാലവര്‍ഷം കനക്കും; വരുന്നത് ശക്തമായ കാറ്റും മഴയും, കടല്‍ക്ഷോഭ സാധ്യത

  • Written By:
Subscribe to Oneindia Malayalam
Rain

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം ശ്രീലങ്കയില്‍ നേരത്തെ എത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ മേഖലയുണ്ട്. ഇന്ന് ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടാകുക. കടല്‍ ക്ഷോഭ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ശ്രീലങ്കയിലേത് പോലെ പേമാരി ദുരന്തത്തിന് സാധ്യതയില്ല. എങ്കിലും തീര പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ചയോടെ സംസ്ഥാനത്തുടനീളം മഴ ശക്തമാകും.

English summary
Monsoon will reach in kerala on Tuesday
Please Wait while comments are loading...