കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രസ്സിങ് റൂമില്‍ ക്യാമറയുമായി ഏഷ്യാനെറ്റ് ന്യൂസ് ക്യാമറ മാന്‍? മണ്‍സൂണ്‍ നൈറ്റ് സംഘാടകരുടെ പരാതി

  • By Desk
Google Oneindia Malayalam News

കൊച്ചി: മുളവുകാട് ദ്വീപില്‍ അര്‍ദ്ധനഗ്ന നൃത്തവും ബിക്കിനി പാര്‍ട്ടിയും നടക്കുന്നതായി ആദ്യം വാര്‍ത്ത കൊടുത്തത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. പിന്നീട് മറ്റ് മാധ്യമങ്ങളും വാര്‍ത്തകളുമായി രംഗത്തെത്തി.

Read Also: കൊച്ചിയില്‍ നടന്നത് 'ബിക്കിനി പാര്‍ട്ടിയോ'? മാധ്യമങ്ങള്‍ സത്യം പറയാത്തതെന്തേ? ചിത്രങ്ങൾRead Also: കൊച്ചിയില്‍ നടന്നത് 'ബിക്കിനി പാര്‍ട്ടിയോ'? മാധ്യമങ്ങള്‍ സത്യം പറയാത്തതെന്തേ? ചിത്രങ്ങൾ

എന്നാല്‍ അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് അടുത്ത ദിവസം തന്നെ വിശദീകരണങ്ങള്‍ വന്നിരുന്നു. ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്ന മോഡലുകള്‍ വസ്ത്രം മാറുന്ന ഡ്രസ്സിങ് റൂമില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറ മാന്‍ കയറി എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

അടുത്ത ദിവസങ്ങളില്‍ പരിപാടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നത്. ഇതിനെതിരെ ഇപ്പോള്‍ മണ്‍സൂണ്‍ നൈറ്റിന്റെ സംഘാടകര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. വാര്‍ത്തയ്ക്ക് വേണ്ടിയാണെങ്കില്‍ പോലും ഡ്രസ്സിങ് റൂമില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആര്‍ക്കാണ് അധികാരം?

പരാതി

പരാതി

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് മണ്‍സൂണ്‍ നൈറ്റ് സംഘാടകര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസിന്‍റേയും റിപ്പോര്‍ട്ടര്‍ ചാനലിന്‍റേയും പേരെടുത്ത് പറഞ്ഞാണ് പരാതി.

ഡ്രസ്സിങ് റൂമില്‍

ഡ്രസ്സിങ് റൂമില്‍

എന്ത് വാര്‍ത്തയ്ക്ക് വേണ്ടിയാണെങ്കിലും ഡ്രസ്സിങ് റൂമില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അംഗീകരിയ്ക്കാവുന്ന കാര്യമല്ല. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറ മാന്‍ ഇതിന് ശ്രമിച്ചു എന്നാണ് ആക്ഷേപം.

പുറത്താക്കി

പുറത്താക്കി

ഡ്രസ്സിങ് റൂമില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ക്യാമറ മാനെ സംഘാടകര്‍ പുറത്താക്കിയിരുന്നു എന്നാണ് പറയുന്നത്.

ആ ദൃശ്യങ്ങള്‍

ആ ദൃശ്യങ്ങള്‍

ചാനലുകളില്‍ സംപ്രേഷണം ചെയ്ത ആ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പകര്‍ത്തിയതാണെന്നും ആക്ഷേപമുണ്ട്.

നേരത്തെ പ്രഖ്യാപിച്ചത്

നേരത്തെ പ്രഖ്യാപിച്ചത്

മൂന്ന് മാസം മുമ്പ് തന്നെ മണ്‍സൂണ്‍ നൈറ്റ് 2 വിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ബുക്ക് മൈ ഷോ അടക്കമുള്ള സൈറ്റുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും അവസരമുണ്ടായിരുന്നു.

ഷാഡോ പോലീസ്

ഷാഡോ പോലീസ്

ഓഗസ്റ്റ് 13 ന് വൈകീട്ട് ആറര മുതല്‍ രാത്രി പതിനൊന്നര വരെ ആയിരുന്നു പരിപാടി. രാത്രി ഒമ്പത് മണിയോടെയാണ് ഷാഡോ പോലീസ് പരിശോധനയ്‌ക്കെത്തിയത്.

കഞ്ചാവ്

കഞ്ചാവ്

പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നല്ല പോലീസിന് കഞ്ചാവ് ലഭിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരാളുടെ മുറിയില്‍ നിന്നായിരുന്നു.

അറസ്റ്റ് ആവശ്യപ്പെട്ടത്

അറസ്റ്റ് ആവശ്യപ്പെട്ടത്

കഞ്ചാവുമായി ഒരാളെ പിടികൂടിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ തന്നെയാണ് അയാളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത് എന്നാണ് സംഘാടകര്‍ പറയുന്നത്.

തെറ്റിദ്ധരിപ്പിച്ചത്

തെറ്റിദ്ധരിപ്പിച്ചത്

ഒരു സ്ത്രീയുടെ ശബ്ദത്തിലാണ് പോലീസിന് മണ്‍സൂണ്‍ നൈറ്റ് പാര്‍ട്ടിയെ കുറിച്ചുള്ള തെറ്റായ വിവരം കിട്ടിയത് എന്നാണ് സൂചന. ആരാണ് ഇതിന് പിന്നില്‍ എന്നത് വ്യക്തമല്ല.

പരാതിക്കാര്‍

പരാതിക്കാര്‍

അക്വാറിയസ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഡയറക്ടറായ സപ്‌നില്‍ മുകുന്ദ്, ഡിസൈനര്‍ ആബേല്‍ റോബിന്‍, മോഡലായ രെഹാന ഫാത്തിമ, പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായ ഷജ്‌ന ഷാജഹാന്‍ എന്നിവരാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

English summary
Monsoon Night organisers gave complaint against Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X