ബസിൽ കയറിയാൽ താഴോട്ട് വീഴും! കൊല്ലത്തെ 'പറക്കും തളിക' മോട്ടോർ വാഹനവകുപ്പ് പിടികൂടി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊല്ലം: പറക്കും തളികയെന്ന് ആളുകൾ വിശേഷിപ്പിച്ചിരുന്ന സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തകർന്ന പ്ലാറ്റ്ഫോമുമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

യൂസഫലിക്ക് മുന്നിൽ സർക്കാരിന് മുട്ടിടിച്ചു!കോഴിക്കോട് ലുലുമാൾ വരുന്നത് സർക്കാർ ഭൂമിയിൽ!

കേരളത്തിലെ സ്വകാര്യ ബസുകൾ ഇനി മൂന്നു നിറങ്ങളിൽ! റെന്റ് എ കാർ സേവനത്തിന് ഔദ്യോഗിക അനുമതി വാങ്ങണം...

ബസിന്റെ പ്ലാറ്റ് ഫോം തകർന്ന് യാത്രക്കാർ താഴേക്ക് വീഴുന്ന അവസ്ഥയുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. കെഎൽ 02 ടി 3600 രജിസ്ട്രേഷൻ നമ്പറിലുള്ള അമ്പലംകുന്ന്-കൊല്ലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പ്ലാറ്റ്ഫോം തകർന്ന നിലയിലും ടയറുകളെല്ലാം തേഞ്ഞ നിലയിലുമാണ് പിടികൂടിയത്.

bus

വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാനായി ട്രിപ്പ് റദ്ദാക്കി റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ തകരാർ കണ്ടെത്തിയത്. ബസിന്റെ പ്ലാറ്റ് ഫോം തകർന്നിട്ടും സർവ്വീസ് നടത്തുന്നതിനെതിരെ നാട്ടുകാരും പരാതിയുന്നയിച്ചിരുന്നു.

കുട്ടി മാമാ ഞാൻ ഞെട്ടി മാമാ! ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളുമായി വിമാനക്കമ്പനികൾ,മൺസൂൺ ഓഫറുകൾ...

പിടികൂടിയ സ്വകാര്യ ബസിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടർമാരായ സുനില്‍ ചന്ദ്രന്‍, ബി.അജി, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ബിജു ഡി.എസ്., രാജേഷ് ജി.ആര്‍. തുടങ്ങിയവര്‍ പരിശോധനയിൽ പങ്കെടുത്തു.

English summary
motor vehicle officers seized private bus in kollam.
Please Wait while comments are loading...