എല്‍ജെഡി: വിമതരെ പിളര്‍ത്തി ഒപ്പം നിര്‍ത്താന്‍ ഔദ്യോഗിക പക്ഷത്തിന്റെ നീക്കം, ചര്‍ച്ചകള്‍ തുടങ്ങി

കോഴിക്കോട്: അനുരഞ്ജന ശ്രമങ്ങള്‍ തുടരുമ്പോഴും നിലപാടില്‍ ഉറച്ച് എല്‍ജെഡിയിലെ വിമത പക്ഷം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും എംവി ശ്രേയാംസ് കുമാര്‍ മാറാതെ ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നാണ് വിമതരുടെ നിലപാട്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് ചേര്‍ന്ന് പാര്‍ട്ടി സംസ്ഥാന സമിതി യോഗം നേതാക്കള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും ഇതിന് മറുപടി നല്‍കില്ലെന്നും മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ നിന്നും പിന്‍വാങ്ങില്ലെന്നം നേതാക്കള്‍ വ്യക്തമാക്കുകയായിരുന്നു.

ഇതിനിടയില്‍ തന്നെയാണ് അനുരഞ്ജന നീക്കവുമായി ഔദ്യോഗിക വിഭാഗം വിമത പക്ഷത്തെ ചില നേതാക്കളെ പ്രത്യേകം കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. മുഴുവന്‍ വിമത നേതാക്കളേയും അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൂടെ നിര്‍ത്താന്‍ കഴിയുന്നവരെ തിരികെ കൊണ്ട് വരിക എന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ തന്ത്രം.

തിരുവനന്തപുരത്ത് വിമത യോഗത്തിന് നേതൃത്വം നല്‍കിയവര്‍

തിരുവനന്തപുരത്ത് വിമത യോഗത്തിന് നേതൃത്വം നല്‍കിയ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​യ്​​ഖ്​ പി. ​ഹാ​രി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ങ്ക​ത്തി​ൽ അ​ജ​യ​കു​മാ​ർ, ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ്​ വി. ​സു​രേ​ന്ദ്ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി രാ​േ​ജ​ഷ്​ പ്രേം, ​ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ​ എ​ൻ.​എം. നാ​യ​ർ (തി​രു​വ​ന​ന്ത​പു​രം), ന​സീ​ർ പു​ന​ക്ക​ൽ (ആ​ല​പ്പു​ഴ), സ​ബാ​ഹ്​ പു​ൽ​പ്റ്റ (മ​ല​പ്പു​റം), സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ്​ പോ​ത്ത​ൻ, ഷം​സാ​ദ്​ റ​ഹീം എ​ന്നി​വ​ർ​ക്കാ​യിരുന്നു എല്‍ ജെ ഡി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

തോളിലൊരു റോസാപ്പൂവ്, അതുപോലെ സുന്ദരം: സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി അര്‍ച്ചന കവി

തങ്ങള്‍ക്ക് പാര്‍ട്ടി അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്​ ജോ​ർ​ജ്, കെ.​പി. മോ​ഹ​ന​ൻ എം എ​ൽ എ

തങ്ങള്‍ക്ക് പാര്‍ട്ടി അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്​ ജോ​ർ​ജ്, കെ.​പി. മോ​ഹ​ന​ൻ എം എ​ൽ എ എ​ന്നി​വ​രു​ടെ പിന്തുണ ഞങ്ങള്‍ക്കുണ്ടെന്നും ​ന​വം​ബ​ർ 17ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ സ​മാ​ന്ത​ര സം​സ്​​ഥാ​ന കൗ​ൺ​സി​ൽ വിളിച്ച് കൂട്ടിയ നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. തങ്ങളാണ് യഥാര്‍ത്ഥ പാര്‍ട്ടിയെന്ന് അവകാശപ്പെട്ട ഇവര്‍ എല്‍ ഡി എഫ് , സി പി എം നേതാക്കളെ കാണാനും നീക്കം നടത്തിയിരുന്നു.

എന്നാല്‍ വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഔദ്യോഗിക വിഭാഗത്തിനൊപ്പം

എന്നാല്‍ വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഔദ്യോഗിക വിഭാഗത്തിനൊപ്പമാണെന്ന നിലപാട് സ്വീകരിച്ചത് വിമതര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. അതേസമയം വിമതര്‍ക്കെതിരെ കടുത്ത നടപടി പാടില്ലെന്ന ആവശ്യം ഇവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സ്വീകരിച്ചു. ഇ​തോ​ടെ​യാ​ണ്​ ഭാ​ര​വാ​ഹി​ക​ള​ട​ക്കം 34 പേ​ർ വി​മ​ത യോ​ഗ​ത്തി​ൽ പ​​ങ്കെടുത്തിട്ടുണ്ട് 9 പേര്‍ക്ക് മാത്രം നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.

വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്നതോടെ പ്രശ്നം

വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്നതോടെ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടിലേക്ക് വിമതരിലെ ഒരു വിഭാഗം എത്തുകയായിരുന്നു. നേതാക്കളുടെ നിലവിലെ ചുമതലയില്‍ മാറ്റം വരുത്തണം. പുതുതായി എട്ടുപേരെ സംസ്ഥാന കമ്മിറ്റിയിലെടുത്തതും മൂന്ന് പേരെ ഭാരവാഹികളുമാക്കിയ തീരുമാനവും പിന്‍വലിച്ചാല്‍ പ്രശ്നം തീരുമെന്നും ഇവര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

ജൂണ്‍ പതിനഞ്ചിന് ശ്രേയാംസ് കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം

ജൂണ്‍ പതിനഞ്ചിന് ശ്രേയാംസ് കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു പഞ്ചായത്തിലെ ബാലജനതയുടെ ചുമതല മാത്രമായിരുന്നു മുന്‍ മന്ത്രി കൂടിയായ സുരേന്ദ്രന്‍ പിള്ളക്ക് ഉണ്ടായിരുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതല ഷെയ്ഖ് പി ഹാരിസില്‍ നിന്നും എടുത്തു മാറ്റുകയും ചെയ്തുവെന്നാണ് വിമതര്‍ ആക്ഷേപിക്കുന്നത്. കൂടാതെ മുന്നണിയില്‍ അര്‍ഹിച്ച ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രേയാംസ് കുമാറിന് കഴിഞ്ഞില്ലെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+