കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് അയാള്‍ തന്നെ വന്നു കണ്ടു!! പിന്നീട് നടന്നത്...എല്ലാം വെളിപ്പെടുത്തി എംടി രമേശ്

കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

  • By Sooraj
Google Oneindia Malayalam News

കൊച്ചി: മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിനു മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്ത്. താന്‍ കോഴ വാങ്ങിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാന്‍ ബിജെപി നേതാക്കള്‍ 5.6 കോടി കോഴ വാങ്ങിയെന്ന് പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടില്‍ രമേശിന്റെ പേരും പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. ഈ കോഴ വിവാദം ബിജെപിക്ക് കനത്ത ആഘാതമായി മാറിക്കഴിഞ്ഞു. അതിനിടെയാണ് രമേശ് തന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചത്.

കോളേജ് ഉടമയുമായി പരിചയില്ല

കോളേജ് ഉടമയുമായി പരിചയില്ല

തിരുവനന്തപുരത്തും പാലക്കാട്ടും മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ താന്‍ കൈക്കൂലി വാങ്ങിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉടമയുമായി തനിക്കു പരിചയം പോലുമില്ല. പത്രവാര്‍ത്തകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ പേര് പോലും കേള്‍ക്കുന്നതെന്നും രമേശ് പറഞ്ഞു.

അടിസ്ഥാനരഹിതമായ ആരോപണം

അടിസ്ഥാനരഹിതമായ ആരോപണം

പത്രവാര്‍ത്തകളിലാണ് തന്റെ പേര് പോലും കേള്‍ക്കുന്നതെന്ന് രമേശ് പറഞ്ഞു. അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ സമീപിച്ചു

തന്നെ സമീപിച്ചു

പാലക്കാട് ജില്ലയിലുള്ള ഒരു മെഡിക്കല്‍ കോളേജിന്റെ ഉടമ ഈ ആവശ്യവുമായി ഒന്നര മാസം മുമ്പ് തന്നെ സമീപിച്ചിരുന്നതായി രമേശ് പറഞ്ഞു. എന്നാല്‍ ഈ കാര്യങ്ങളുമായി ബന്ധമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.

പിന്നീട് കണ്ടിട്ടില്ല

പിന്നീട് കണ്ടിട്ടില്ല

നല്ല രീതിയില്‍ തന്നെയാണ് അദ്ദേഹവുമായി പിരിഞ്ഞത്. പിന്നീട് ഒരിക്കല്‍പ്പോലും അയാളെ നേരിട്ടു കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും രമേശ് വ്യക്തമാക്കി.

25 വര്‍ഷമായി പൊതുരംഗത്തുണ്ട്

25 വര്‍ഷമായി പൊതുരംഗത്തുണ്ട്

25 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് താന്‍. ഇപ്പോഴത്തെ ആരോപണവുമാിയി വിദൂര ബന്ധം പോലുമില്ലെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ കരിവാരി തേക്കാന്‍

കേന്ദ്രസര്‍ക്കാരിനെ കരിവാരി തേക്കാന്‍

ഇപ്പോഴത്തെ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ കരിവാരി തേക്കാനാണെന്ന് രമേശ് ചൂണ്ടിക്കാട്ടി. പക്ഷെ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍

അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍

സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിനു മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാന്‍ നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് ബിജെപിയുടെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. പാര്‍ട്ടി നേതാവായ ആര്‍ എസ് വിനോദ് 5.60 കോടി രൂപയാണ് കോഴയായി കൈപ്പറ്റിയതെന്നും ഇതില്‍ വിശദമാക്കുന്നു.

English summary
MT Ramesh says will end political career if found guilty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X