അവസാനം മുകേഷിന് ബോധമുദിച്ചു; തുടക്കകാരനാണ്, തെറ്റുകൾ സംഭവിക്കും, വിശദീകരണം 4 ദിവസം കഴിഞ്ഞ്!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: അമ്മയുടെ വാർ‌ത്താ സമ്മേളനത്തിൽ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് നടനും കൊല്ലം എംഎൽഎയുമായ മുകേഷ്. നാല് ദിവസങ്ങൾക്ക് ശേഷമാണ് മുകേഷ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയത്തിൽ തുടക്കക്കാരനാണ് തെറ്റുകൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. മുകേഷിന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെകുറിച്ച് സിപിഎമ്മിലെ നേതാക്കൾ പോലും രംഗത്ത് വന്നിരുന്നു. ഒരു ജനപ്രതിനിധി കൂടിയാണ് മുകേഷ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പലരും രംഗത്ത് വന്നത്.

വിമർശനങ്ങൾ നല്ല നേതാവാകാൻ

വിമർശനങ്ങൾ നല്ല നേതാവാകാൻ

നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളെന്ന് മനസിലാക്കുന്നു. രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണ്.തെറ്റുകള്‍ സ്വഭാവികമെന്നായിരുന്നു മുകേഷ് പറഞ്ഞത്.

ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല

ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല

ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്.

ക്ഷുഭിതനായത് ഗണേഷ് കുമാറും

ക്ഷുഭിതനായത് ഗണേഷ് കുമാറും

സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാറും പറഞ്ഞിരുന്നു.

താരരാജാക്കന്മാരുടെ മുന്നിൽ

താരരാജാക്കന്മാരുടെ മുന്നിൽ

ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.

ക്ഷുഭിതനാക്കിയ ആ ചോദ്യം!!

ക്ഷുഭിതനാക്കിയ ആ ചോദ്യം!!

ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമില്ലേ എന്ന ചോദ്യമാണ് മുകേഷിനെ ദേഷ്യം പിടിപ്പിച്ചത്.

എൽഡിഎഫും മുകേഷിനെതിരെ തിരിഞ്ഞു

എൽഡിഎഫും മുകേഷിനെതിരെ തിരിഞ്ഞു

മുകേഷിന്റെ നിലപാടിനെതിരെ എൽഡിഎഫ് കൊല്ലം ജില്ല കമ്മറ്റി നേതൃത്വവും രംഗത്തെത്തിയിരുന്നു.

സിപിഐയും പ്രതിഷേധിച്ചു

സിപിഐയും പ്രതിഷേധിച്ചു

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തി നിയമം ലംഘിച്ച ദിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് ജനപ്രതിനിധിയായ മുകേഷ് എടുത്തതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയും പ്രതികരിച്ചിരുന്നു.

English summary
Mukesh's clarification about AMMA's press meet
Please Wait while comments are loading...