കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെച്ച നടിയെ കുറിച്ചോ? ഒന്നും പറയാനില്ലെന്ന് എംഎല്‍എ മുകേഷ്.. വേണേല്‍ പച്ചക്കറിയെ കുറിച്ച് പറയാം

  • By Desk
Google Oneindia Malayalam News

സ്വന്തം തൊഴിലിടത്തിലെ സഹപ്രവര്‍ത്തക അതിക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും മലയാളസിനിമയിലെ പല വമ്പന്മാരും പ്രതികരിച്ച് കണ്ടിരുന്നില്ല. അതേസമയം ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പലരും പ്രതികരിക്കുകയുമുണ്ടായി. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നടനും ഇടത് എംഎല്‍എയുമായ മുകേഷ്.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ദിലീപിനായി മുകേഷ് മാധ്യമങ്ങളോട് തട്ടിക്കയറിയത്. ഇപ്പോള്‍ ദിലീപിനെ വീണ്ടും തിരിച്ചെടുക്കാനുള്ള നടപടിയില്‍ വിവാദം കത്തുമ്പോള്‍ ദിലീപിന് വേണ്ടി ചുക്കാന്‍ പിടിച്ച ഇടത് എംഎല്‍എ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ തയ്യാറായില്ല. ഇടത് എംഎല്‍എമാരുടെ മൗനത്തെ കുറിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ വിശദീകരണം താന്‍ പാര്‍ട്ടിയില്‍ പറഞ്ഞോളാം എന്നായിരുന്നു മുകേഷിന്‍റെ മറുപടി.

ആരേയും

ആരേയും

നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തിയരുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്‍റെ ഡ്രൈവറായിരുന്നെന്നും മുകേഷിനും കേസില്‍ ബന്ധമുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു ഇത്.

ദിലീപിനായി

ദിലീപിനായി

കേസിന് പിന്നാലെ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലും ദിലീപിന് അനുകൂലമായ നിലപാടാണ് മുകേഷ് സ്വീകരിച്ചത്. യോഗത്തിന് ശേഷം ചേര്‍ന്ന പത്രസമ്മേളനത്തില്‍
ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമായിരുന്നു മുകേഷ് പറഞ്ഞത്.

സിപിഎം

സിപിഎം

മുകേഷിന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെകുറിച്ച് സിപിഎമ്മിലെ നേതാക്കൾ പോലും രംഗത്ത് വന്നിരുന്നു. ഒരു ജനപ്രതിനിധി കൂടിയാണ് മുകേഷ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പലരും രംഗത്ത് വന്നത്.

എംഎല്‍എമാര്‍

എംഎല്‍എമാര്‍

വീണ്ടും ദിലീപിനെ തിരിച്ചെടുക്കാനുള്ള തിരുമാനം അമ്മ കൈക്കൊണ്ടതിന് പിന്നാലെ നേരത്തേ വിഷയത്തില്‍ അനുകൂല നിലപാട് എടുത്ത ഇടത് എംഎല്‍എമാര്‍ക്കെതിരെ പ്രതിഷേധം പുകയുകയാണ്. ഇടതു എംപിയുടെയും ഇടത് എംഎല്‍എമാരുടെയും അനുവാദത്തോടെയാണ് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതെന്ന വാദമാണ് പലരും ഉയര്‍ത്തുന്നത്.

പ്രതികരിക്കാതെ

പ്രതികരിക്കാതെ

ഇതോടെ രാജിവിവാദത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ പരസ്യപ്രതികരണത്തിന് താത്പര്യമില്ലെന്നാണ് നടനും എംഎല്‍എയുമായ മുകേഷ് പറഞ്ഞത്. പറയാനുള്ളത് പാര്‍ട്ടിയില്‍ പറയും. വേണമെങ്കില്‍ ഒരു മുറം പച്ചക്കറിയെ കുറിച്ച് പറയാം എന്നായിരുന്നു മുകേഷിന്‍റെ പരിഹാസം.

Recommended Video

cmsvideo
നടിമാരുടേത് ധീരമായ നടപടിയെന്ന് വി.എസ് | Oneindia Malayalam
മുകേഷിനതിരെ

മുകേഷിനതിരെ

ഇതിനിടെ മുകേഷിനെതിരെ സംവിധായകന്‍ ടി ദീപേഷ് രംഗത്തെത്തി. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച അമ്മ സംഘടനയുടെ തലപ്പത്തിരിക്കുന്ന നടന്‍ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്‍റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ദീപേഷ് ആവശ്യപ്പെട്ടു. മുകേഷ് സ്വാഗത സംഘം ചെയര്‍മാനായ ചടങ്ങില്‍ വെച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്നതില്‍ മാനസിക പ്രയാസമുണ്ടെന്ന് കാണിച്ച് ദീപേഷ് സാംസ്കാരിക മന്ത്രിക്ക് കത്തയച്ചു.

English summary
mukesh not ready to respond on actress resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X