Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡലത്തിലെ റെയില്‍വെ വികസനത്തിന് ഏറെ പ്രയത്നിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി

തലശ്ശേരി: വടകര മണ്ഡലത്തിലെ റെയില്‍വെയുടെ വികസനത്തിന് ഏറെ പ്രയത്നിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. തന്റെ നിയോജക മണ്ഡലത്തിലെ നാല് റെയില്‍വെ സ്റ്റേഷനുകള്‍ ആദര്‍ശ് റയില്‍വെ സ്റ്റേഷനാക്കി മാറ്റിയതായും 12 റെയില്‍വെ സ്റ്റേഷനുള്ള തന്റെ മണ്ഡലത്തിലെ എല്ലാ റയില്‍വെ സ്റ്റേഷനുകളിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി അവകാശപ്പെട്ടു.

എംപി ഫണ്ട് ഉപയോഗിച്ച് തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍
സ്ഥാപിക്കുന്ന എസ്‌കലേറ്ററിന്റെ പ്രവൃത്തി പുരോഗതി നേരില്‍ കണ്ട ശേഷം
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും റെയില്‍വെയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായ് ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച എം.പി താനാണെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.

mullapall

8 വര്‍ഷംമുമ്പ് ഉണ്ടായ അവസ്ഥയല്ല ഇന്ന് തലശ്ശേരിരി റെയില്‍വെ സ്റ്റേഷനില്‍ ഉള്ളത്.ഇന്റര്‍ ലോക്ക്, ഹൈമാസ് ലൈറ്റ്, റെയില്‍വെ സ്‌റ്റേശനിനകത്തെ വി.ഐ.പി വിശ്രമ കേന്ദ്രം, രണ്ടാം ഫ്‌ളാറ്റ് ഫോമിലെ ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയ
നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഈ കാലെയളവില്‍ തലശ്ശേരി റെയില്‍വെ
സ്റ്റേഷനില്‍ നടപ്പാക്കി.

ഒരു കോടി 30 ലക്ഷം രൂപ ചിലവിട്ടാണ് തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍
എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതെന്യം ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്
പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍
സ്ഥാപിക്കുന്ന ലിഫ്റ്റിന്റെ പ്രവൃത്തി ആരംഭിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിലവില്‍നടന്നുകൊണ്ടിരിക്കുന്ന റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട
പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വെ ജനറല്‍ മാനേജര്‍ തനിക്ക് ഉറപ്പു നല്‍കിയതായും മുല്ലപ്പള്ളി പറഞ്ഞു. ഒരു ജില്ലയില്‍
ഒരിടത്തു പോലും നിര്‍ത്താത്ത ജനശതാബ്ദി എക്‌സ് പ്രസിന് തലശ്ശേരിയും
വടകരയിലും സ്റ്റോപ്പ് അനുവദിക്കാന്‍ കഴിഞ്ഞത് തന്റെ ശ്രമഫലമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

എം.പി.അരവിന്ദാക്ഷന്‍, സി.പി.പ്രസില്‍ ബാബു, കെ.രമേശന്‍ മാസ്റ്റര്‍, എം പി സുധീര്‍ ബാബു, ഇ.വിജയകൃഷ്ണൻ എന്നിവരും എം പി ക്കൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+