കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം നൽകാൻ മുംബൈ പോലീസ്, ഒത്തുതീർപ്പായിട്ടില്ല

Google Oneindia Malayalam News

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ പീഡനക്കേസില്‍ കുറ്റപത്രം നല്‍കാനുളള നീക്കത്തില്‍ മുംബൈ പോലീസ്. ബിനോയിക്കെതിരെ ബീഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടിക്ക് നീക്കം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് ആണെന്നും യുവതി ആരോപിച്ചിരുന്നു.

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതി 2021 ജൂണിലേക്ക് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് രഹസ്യരേഖയായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫലം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

binoy

ബിനോയിക്ക് എതിരെ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കി എന്നുളള പ്രചാരണം യുവതി നിഷേധിച്ചു. പോലീസ് കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് ശേഷം ഡിഎന്‍എ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് യുവതിയുടെ നീക്കം. കഴിഞ്ഞ വര്‍ഷമാണ് കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്ക് എതിരെ യുവതി ആരോപണവും പരാതിയുമായി രംഗത്ത് വന്നത്.

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam

ദുബായില്‍ വെച്ചാണ് ബിനോയിയെ പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്നാണ് യുവതി പറയുന്നു. ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്നു യുവതി. ബിനോയിയുമായുളള ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭിണിയാവുകയും 2009ല്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ആദ്യമൊക്കെ ബിനോയ് ചിലവ് വഹിച്ചിരുന്നുവെന്നും പിന്നീട് ഒഴിഞ്ഞ് മാറിത്തുടങ്ങിയെന്നും യുവതി ആരോപിക്കുന്നു. ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന ആരോപണം കോടിയേരി ബാലകൃഷ്ണനേയും സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കിയിരുന്നു. മറ്റൊരു മകനായ ബിനീഷ് കോടിയേരിയെ ഇഡി
അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നില്‍ക്കുകയാണ്.

English summary
Mumbai Police to file chargesheet against Binoy Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X