ബിജെപിയെ കടന്നാക്രമിച്ച് കെ മുരളീധരന്‍..പാകിസ്താനില്‍ പോകേണ്ടവരുടെ കണക്കെടുക്കേണ്ട..!

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: സംവിധായകന്‍ കമലിനോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെട്ട ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെ കടന്നാക്രമിച്ച് കെ മുരളീധരന്‍ എംഎല്‍എ. ഇന്ത്യയില്‍ ജീവിക്കുന്നവരുടെ കണക്കെടുത്ത് പാകിസ്താനിലേക്ക് അയക്കാന്‍ എഎന്‍ രാധാകൃഷ്ണനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് ഐക്യജനാധിപത്യ മുന്നണിയുടെ സഹകാരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

ഇന്ത്യക്കാരെ പാകിസ്താനിലേക്ക് അയക്കണം എന്ന് പറയുന്നവര്‍ക്ക് മേലാണ് സര്‍ക്കാര്‍ യുഎപിഎ ചുമത്തേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ഇതിനുള്ള ചങ്കൂറ്റം സര്‍ക്കാര്‍ കാണിച്ചാല്‍ കോണ്‍ഗ്രസ് കൂടെ നില്‍ക്കുമെന്നും മുരളി പറഞ്ഞു.
ദേശീയഗാനവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമലെടുത്ത നിലപാടുകളോട് പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. എന്നാല്‍ കമലിന് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് തര്‍ക്കമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

murali

നേരത്തെ കമലിനേയും എംടി വാസുദേവന്‍നായരേയും പിന്തുണച്ച് കൊണ്ട് കെ മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കമലും എംടിയും നാമാണ്.നമ്മളാണ്. അവരെ വേട്ടയാടുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുന്ന ഓരോ പൗരനെയുമാണെന്ന് പോസ്റ്റില്‍ മുരളീധരന്‍ ആരോപിച്ചിരുന്നു.

English summary
K Muraleedharan MLA attacks BJP Leader AN Radhakrishnan in Kamal issue. K Muraleedharan said that no one is assigned to make list of Indians who should to go to Pakistan.
Please Wait while comments are loading...