കരുണാകരനോടു ചെയ്ത പാപങ്ങള്‍ ഇനിയാരും എണ്ണിപ്പറയേണ്ടെന്ന് മുരളീധരന്‍; രണ്ടു ശത്രുക്കളെ നേരിടുന്ന പാര്‍ട്ടിയെ തളര്‍ത്തരുത്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കെ കരുണാകരനോട് ചെയ്ത പാതകങ്ങള്‍ എണ്ണിപ്പറഞ്ഞ് വിസ്തരിക്കുന്നത് നിര്‍ത്തണമെന്ന് കെ മുരളീധരന്‍ എംഎല്‍എ കരുണാകരന്‍ നേരിട്ട കേസുകളില്‍ അവസാനത്തേത് മാത്രമാണ് ചാരക്കേസ്. അവയെല്ലാം എടുത്തിട്ട് പുനഃപരിശോധിച്ചാല്‍ ഒരേ ഇലയില്‍ കഴിച്ചവരടക്കം ഒരുപാട് പേര്‍ പിന്നിലുണ്ടാവും. ഇപ്പോള്‍ അത് ചര്‍ച്ച ചെയ്തതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. രണ്ട് ശത്രുക്കളെ ഒരേ സമയം നേരിടുന്ന കോഗ്രസ് പാര്‍ട്ടിയെ അത് ക്ഷീണിപ്പിക്കുകയേയുള്ളൂ. മറിച്ച് കരുണാകരന്‍ ആഗ്രഹിച്ച വിധം പാര്‍ട്ടിയെ താഴെതട്ടില്‍ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.

കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ ഇന്ത്യക്ക് ഭീഷണി; പിന്നില്‍ ചൈന പാക്കിസ്ഥാന്‍

ചാരക്കേസിനെ തുടര്‍ന്ന് കെ. കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കിയതിനെക്കുറിച്ച് എം.എം.ഹസന്റെ പ്രസംഗത്തെക്കുറിച്ച ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. എന്തുകൊണ്ട് മുരളീധരന്‍ മിണ്ടുന്നില്ല എന്നായി അപ്പോള്‍ ചോദ്യം. സ്ഥാനം കിട്ടാനാണോ മുരളീധരന്‍ മിണ്ടാതിരിക്കുന്നതെന്നായി. ഇതു കേട്ടാല്‍ തോന്നും മിണ്ടാതിരുാല്‍ സ്ഥാനങ്ങള്‍ കൊണ്ടുകൊടുക്കുകയാണെന്ന്. മൂന്നാം നിരയില്‍ ഇരുത്താന്‍ കഴിയുമോ എന്ന് നോക്കുവരാണ് പാര്‍ട്ടിയിലുള്ളത്. മുനിസിപാലിറ്റി മുതല്‍ പാര്‍ലമെന്റ് വരെ പടിപടിയായി ഉയര്‍ുന്നവന്ന നേതാവാണ് കരുണാകരന്‍. തട്ടിലശ്ശേരി കൊലക്കേസില്‍ പ്രതിയാക്കാന്‍ നോക്കി. കൊല ചെയ്തയാള്‍ തന്നെ നേരിട്ട് കോടതിയില്‍ ആര്‍ക്കും പങ്കില്ലെന്നു പറഞ്ഞ് കേസ് വിട്ടിട്ടും തെരഞ്ഞെടുപ്പില്‍ കൊലയാളി കരുണാകരന് വോട്ടില്ലെ് സി.പി.എമ്മുകാര്‍ പ്രചരിപ്പിച്ചു.

murali

രാജന്‍ കേസില്‍ കോടതിയുടെ പരാമര്‍ശം വന്നപ്പോള്‍ അദ്ദേഹം രാജിവെച്ചു. രാജന് എന്തുപറ്റിയെന്ന് കരുണാകരന് അറിഞ്ഞുകൂടായിരുന്നു. പോലീസുകാര്‍ നല്‍കിയ വിവരമാണ് നിയമസഭയില്‍ പറഞ്ഞത്. ഇപ്പോള്‍ ദിവസവും മന്ത്രിമാരുടെ മേല്‍ കോടതിയുടെ കമന്റുകള്‍ ഉണ്ടാകുന്നു. കമന്റുകള്‍ വിധിയല്ലായെന്നാണ് പിണറായി പറഞ്ഞതെങ്കില്‍ കമന്റിന്റെ പേരില്‍ കെ. കരുണാകരന്‍ രാജിവെച്ചു. എന്റെ രാജികൊണ്ട് രാജന്‍ പുറത്തുവരുെങ്കില്‍ ആകട്ടൈയന്ന് കൂടി അദ്ദേഹം കരുതി.

പാമോയില്‍ കേസില്‍ അദ്ദേഹത്തെ കുടുക്കാന്‍ നോക്കി. ബംഗാള്‍ സര്‍ക്കാര്‍ വാങ്ങിയതിനേക്കാള്‍ രണ്ട് ഡോളര്‍ കുറച്ചാണ് കേരളം വാങ്ങിയത്. അതിന് ശേഷമാണ് ചാരക്കേസ്. മഹാഭാരതത്തിലെ കര്‍ണനെപോലെയാണ്. കൃഷ്ണാ നീയെന്തിന് കര്‍ണനെ എന്നൊക്കൊണ്ട് കൊല്ലിച്ചുവെന്ന് അര്‍ജുനന്‍ ചോദിക്കുമ്പോള്‍ കൃഷ്ണന്‍ പറഞ്ഞത്, കര്‍ണനെ ജനിച്ച അന്നുമുതല്‍ കൊല്ലാന്‍ നോക്കിയതാണെന്നാണ്. കരുണാകരനെ ദ്രോഹിച്ചതിന്റെ ചരിത്രത്തില്‍ ഗവേഷണം നടത്തിയിട്ട് ആര്‍ക്കാണ് പ്രയോജനം. പക്ഷേ ചരിത്രം അയവിറക്കിയിരുന്നാല്‍ നാം ഒരുമിച്ചായിരിക്കും സമുദ്രത്തിലേക്ക് ആണ്ടുപോകുക. രാഹുല്‍ ഗാന്ധി നല്‍കുന്ന ആവേശത്തെ വോട്ടാക്കി മാറ്റാന്‍ കഴിയണമെങ്കില്‍ താഴെ തട്ടില്‍ പാര്‍ട്ടി സംവിധാനം വേണം. അതില്ലാത്തതാണ് ഗുജറാത്തില്‍ തോല്‍ക്കാന്‍ കാരണമെന്നും മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രം നടത്തിയാല്‍ രക്ഷപ്പെടാമെ് ഇനിയാരും കരുതേണ്ടെ് എം.കെ. രാഘവന്‍ എം.പി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Muralidharan said to dont speak about the things done against Karunakaran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്