• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഞ്ചാമൃതത്തിലും സയനൈഡ്; ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി 15 മാസത്തിനിടെ നടത്തിയത് 60 മോഷണം!

പഞ്ചാമൃതത്തിൽ സയനൈഡ് ചേർത്ത് ഭാര്യാപിതാവടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കവർച്ചാ പരമ്പരയ്ക്കൊടുവിൽ പോലീസ് പിടിയിൽ. ഭാര്യാപിതാവടക്കം രണ്ടുപേരെ കൊലപ്പെടുത്തുകയും കവര്‍ച്ച നടത്തുകയും ചെയ്യുന്ന തമിഴ്‌നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണന്‍ (54) ആണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ 60 കവര്‍ച്ചകളാണ് ഇയാള്‍ നടത്തിയ വ്യക്തിയെയാമ് പോലീസ് അകത്താക്കിയിരിക്കുന്നത്.

വില്ലുപുരത്തു നിന്നു 450 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ച് തൃശൂര്‍ അടക്കമുള്ള ജില്ലകളിലെത്തി മോഷണം നടത്തി മടങ്ങുകയാണ് പുള്ളിക്കാരന്റെ രീതി. സയനൈഡ് കൊലക്കേസിൽ 2002ലാണ് ശരവണൻ പൊലീസ് പിടിയിലായത്.2 വർഷത്തിനു ശേഷം ആദ്യമായി പരോളിൽ പുറത്തിറങ്ങിയപ്പോൾ പാലക്കാട്ടു മാത്രം ഇയൾ 15 തവണ മോഷണം നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

പഴുതടച്ച നീക്കം

പഴുതടച്ച നീക്കം

തെളിവുകളൊന്നും ശേഷിപ്പിക്കാതെ രക്ഷപ്പെട്ടതിനാൽ തന്നെ കൂടുതൽ കേസുകളിലൊന്നും തന്നെ ശരവണൻ പ്രതിയായിരുന്നില്ല. ജീവപര്യന്തം ശിക്ഷയ്ക്കൊടുവിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ കടലൂർ സെൻട്രൽ ജയിലിൽ നിന്നു മോചിതനായി. എംജിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ജയിൽ മോചനം. പിന്നീട് 15 മാസത്തിനിടെ കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റ് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം മോഷണം നടത്തുകയായിരുന്നു.

ക്ഷേത്ര കവർച്ചകൾ

ക്ഷേത്ര കവർച്ചകൾ

മുടിക്കോട്, പേരാമംഗലം, വിയ്യൂർ, മണ്ണാർക്കാട് കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിലായി പതിനഞ്ചോളം ക്ഷേത്ര മോഷണങ്ങൾ നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്ടും തൃശൂരിലുമായി കടകളിലും സ്കൂളുകളിലും പലവട്ടം മോഷണം നടത്തി.കുന്നംകുളത്തെ മൊബൈൽ കടയിൽ നിന്നും ഒന്നര ലക്ഷമാണ് കവർന്നത്. തമിഴ്നാട്ടിൽ മോഷണ സംബന്ധമായ കേസുകൾ ശരവണനെതിരെ ഉണ്ട്.

ഭാര്യ വീട്ടുകാരോടുള്ള വിരോധം

ഭാര്യ വീട്ടുകാരോടുള്ള വിരോധം

ഭാര്യയുടെ കുടുംബത്തോടുള്ള വിരോധം തീർക്കാൻ ശരവണൻ കണ്ടെത്തിയ മാർഗമായിരുന്നു സയനൈഡ്. സ്വർണപ്പണിക്കാരനായതിനാൽ സയനൈഡിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്നു. വില്ലുപുരം സവേര പാളയത്തെ ഭാര്യവീട്ടിലെത്തിയ ശേഷം പഞ്ചാമൃതത്തിൽ സയനൈഡ് കലർത്തി ഭാര്യാപിതാവ് ആദിമുളാചാരിക്കും ഭാര്യയുടെ സഹോദരീപുത്രിക്കും നൽകി കൊലപ്പെടുത്തുകയായിരുന്നു ശരവണൻ.

സയനൈഡ് കൊടുത്ത് കൊന്നു

സയനൈഡ് കൊടുത്ത് കൊന്നു

2001 ഓഗസ്റ്റ് 30ന് ആയിരുന്നു സംഭവം. ആദ്യമൊന്നും ശരവണനെ പോലീസ് സംശയിച്ചിരുന്നില്ല. എന്നാൽ ശരവണൻ നാട് വിട്ടതോടെ സംശയം ഉടലെടുക്കുകയായിരുന്നു. 8 മാസത്തിനു ശേഷം അറസ്റ്റിലായി. സ്വർണപ്പണിക്കു കരുതിവച്ചിരുന്ന സയനൈഡാണ് ഉപയോഗിച്ചതെന്ന് ഇയാൾ പിന്നീട് പോലീസിനോട് വ്യക്തമാക്കിയിരുന്നത്. തുടർന്ന് രണ്ട് വർഷത്തിന് ശേഷം പരോളിൽ ഇറങ്ങിയപ്പോഴാണ് വീണ്ടും മോഷണ പരമ്പര ആരംഭിച്ചത്. മോഷണ പരമ്പരയ്ക്കൊടുവിൽ പ്രതിയെ കേരള പോലീസ് കയ്യോടെ പൊക്കുകായിരുന്നു.

English summary
Murder accused arrested in theft case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X