സംശയം, മദ്യലഹരിയില്‍ ഭാര്യയെ തല്ലിയ ഭര്‍ത്താവ് ഒടുവില്‍ ചെയ്ത ക്രൂരത ഞെട്ടിക്കും!

  • By: നൈനിക
Subscribe to Oneindia Malayalam

തിരുവനന്തപുരം: മദ്യലഹരയില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ആറ്റിന്‍പുറം വീട്ടില്‍ ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പൊള്ളലേറ്റ ഭാര്യ നിര്‍മ്മല തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് ജോസഫിന്റെ സംശയമായിരുന്നു നിര്‍മ്മലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

സ്ഥിരം സംഭവങ്ങള്‍

സ്ഥിരം സംഭവങ്ങള്‍

ആറു മക്കളുടെ പിതാവാണ് ജോസഫ്. മദ്യപിച്ചെത്തി ഭാര്യയെ അസഭ്യം പറയുകെയും ഉപദ്രവിക്കുകെയും ചെയ്യുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

ശനിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് മദ്യപിച്ചെത്തിയ ഇയാള്‍ മണ്ണെണ്ണ എടുത്ത് ഭാര്യയുടെ തലയില്‍ ഒഴിച്ച് തീ കൊളുത്തിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവത്രേ.

നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി

നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി

നിര്‍മ്മലയുടെ നിലവിളി കേട്ട് ഓടി കൂടിയ മക്കളും നാട്ടുകാരുമാണ് ആശുപത്രിയില്‍ എത്തിച്ചത്.

കേസെടുത്തു

കേസെടുത്തു

സംഭവത്തില്‍ നിര്‍മ്മലയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ജോസഫിനെതിരെ കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്.

English summary
Murder Attempt case in Thiruvananthapuram.
Please Wait while comments are loading...